താൾ:GaXXXIV5 1.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 Job, XXXII. ഇയ്യോബ് ൩൨. അ.

<lg n="1"> ഇങ്ങനേ അവൻ തനിക്കു നീതിമാൻ എന്നു തോന്നി പോകയാൽ ആ
പുരുഷന്മാർ മൂവരും ഇയ്യോബിനോട് ഉത്തരം ചൊല്ലുന്നത് മതിയാക്കി
</lg><lg n="2">യപ്പോൾ, റാം ഗോത്രത്തിൽ ബൂജ്യനായ ബരകേലിൻ പുത്രൻ എലീഹു
എന്നവന്റേ കോപം ഇയ്യോബിന്റേ നേരേ ജ്വലിച്ചത് അവൻ ദേ
</lg><lg n="3">വന്മുമ്പിൽ തന്നെത്താൻ നീതീകരിക്കയാൽ തന്നേ. അവന്റേ മൂന്നു
സ്നേഹിതന്മാരിലും തൻ കോപം ജ്വലിച്ചതു അവർ പ്രത്യുത്തരം കാണാ
</lg><lg n="4">ഞ്ഞിട്ടും ഇയ്യോബിനെ ദുഷ്ടീകരിക്കയാൽ തന്നേ. എന്നാറേ എലീഹു മ
റേറവർ പ്രായം ഏറേയുള്ള കിഴവന്മാരെന്നു വിചാരിച്ചു ഇയ്യോബിൻ വാ
</lg><lg n="5">ക്യങ്ങൾ തീരുവോളം കാത്തിരുന്നു; പിന്നേ മൂന്നു പുരുഷന്മാരുടേ വായിലും
ഓര് ഉത്തരവും ഇല്ല എന്നു കണ്ടപ്പോൾ എലീഹുവിൻ കോപം ജ്വലിച്ചു.</lg>

<lg n="6"> ബൂജ്യനായ ബരകേലിൻ പുത്രൻ എലീഹു ഉത്തരം ചൊല്ലിയതു:
ഞാൻ നാളുകൾ കുറഞ്ഞവനും നിങ്ങൾ നരയരും ആകയാൽ
ഞാൻ ശങ്കിച്ചു എൻ അറിവിനെ നിങ്ങളോടു വചിപ്പാൻ ഭയപ്പെട്ടു.</lg>

<lg n="7"> നാളുകൾ ഉരെക്കട്ടേ! [രുന്നു.
ആണ്ടുകളേ പെരിപ്പം ജ്ഞാനത്തെ അറിയിക്കട്ടേ! എന്നു ഞാൻ വെച്ചി</lg>

<lg n="8"> എങ്കിലും ഏവൎക്കും വിവേകം കൊടുക്കുന്നതു മൎത്യനിലുള്ള ആത്മാവും
സൎവ്വശക്തന്റേ ശ്വാസവും അത്രേ;</lg>

<lg n="9"> വയസ്സന്മാർ ജ്ഞാനികളാകുന്നതും
കിഴവന്മാർ ന്യായം ബോധിക്കുന്നതും ഇല്ല പോൽ.</lg>

<lg n="10">എന്നതു കൊണ്ടു എന്നെ കേൾ്ക്ക,
എൻ അറിവിനെ ഞാനും വചിക്കും. എന്നു ഞാൻ പറയുന്നു.</lg>

<lg n="11"> നിങ്ങളുടേ വാക്കുകൾ്ക്ക് ഇതാ ഞാൻ പാൎത്തിരുന്നു,
മൊഴികളെ നിങ്ങൾ ആരായുവോളം
ജ്ഞാനോക്തികൾ (പൊഴിയുന്നതു) ചെവികൊണ്ടു നിന്നു.</lg>

<lg n="12"> ഞാൻ ഉറ്റു നിങ്ങളെ കുറിക്കൊണ്ടു;
അല്ലയോ കണ്ടാലും! ഇയ്യോബിന്നു ബോധം വരുത്തുന്നവനോ
ചൊല്ലുകൾ്ക്ക് ഉത്തരം കൊടുക്കുന്നവനോ നിങ്ങളിൽ ഇല്ല.</lg>

<lg n="13">എന്നിട്ടു: ഞങ്ങൾ ജ്ഞാനത്തെ കണ്ടെത്തി!
പുരുഷനല്ല, ദേവനേ അവനെ വെല്ലുകയുള്ളു!
എന്നു നിങ്ങൾ പറവാൻ സംഗതി ഇല്ല.</lg>

<lg n="14"> എന്നോടല്ല അവൻ മൊഴികളെ നിരത്തി പ്രയോഗിച്ചതു,
അങ്ങേ ചൊല്ലകളെക്കൊണ്ടുമല്ല ഞാൻ അവന് എതിർപറയും.</lg>

<lg n="15"> അവർ കൂശി ഇനി ഉത്തരം അരുളുന്നില്ല,
മൊഴികൾ അവരെ വിട്ടു യാത്രയായി.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/64&oldid=189501" എന്ന താളിൽനിന്ന് ശേഖരിച്ചത്