താൾ:GaXXXIV5 1.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൩൨. അ. Job, XXXII. 53

<lg n="32"> വഴിപോക്കൻ തെരുവിൽ രാപാൎക്കയില്ല,
പാന്ഥന് എൻ വാതിലിനെ ഞാൻ തുറക്കും.</lg>

<lg n="33"> മാനുഷപ്രകാരം എൻ കുറ്റത്തെ മടിയിൽ മറെച്ചു
എൻ ദ്രോഹത്തെ ഞാൻ മൂടി എന്നോ?</lg>

<lg n="34"> വലിയ പുരുഷാരത്തിന്നു ഞാൻ അഞ്ചുകയും
വംശങ്ങളുടേ ധിക്കാരം എന്നെ മിരട്ടുകയും
ഞാൻ വാതിലൂടേ പുറപ്പെടാതേ അടങ്ങി പാൎക്കയും ചെയ്തു എന്നോ?</lg>

<lg n="35"> അല്ലയോ എന്നെ ചെവികൊള്ളുന്നവൻ ഉണ്ടായാൽ കൊള്ളാം!
ഇതാ എന്റേ ഒപ്പു! സൎവ്വശക്തൻ എനിക്ക് ഉത്തരം അരുളുക!
എന്റേ വാദി എഴുതിയ ഏടു (കാണിച്ചാലും)!</lg>

<lg n="36"> ആയതിനെ ഞാൻ ചുമലിൽ എടുത്തു
മുടി പോലേ അണിഞ്ഞുകൊള്ളുകയും,</lg>

<lg n="37"> എന്റേ നടകളുടേ എണ്ണം അവനോടു വിവരിക്കയും
മഹാത്മാവായിട്ട് തന്നേ അവനോടു സമീപിക്കയും ചെയ്യാം നിശ്ചയം!</lg>

<lg n="38"> എന്റേ നിലം എന്നെ കൊള്ളേ മുറവിളി തുടങ്ങി
അതിൻ ചാലുകൾ ഒക്കത്തക്ക എന്നെ ചൊല്ലി കരഞ്ഞു എങ്കിൽ,</lg>

<lg n="39"> അതിൻ സാരത്തെ ഞാൻ ദ്രവ്യം കൊടാതേ ഭക്ഷിച്ചു
അതിനുടയവൎക്കു ദീൎഘനിശ്വാസം വരുത്തി എങ്കിൽ,</lg>

<lg n="40"> കോതമ്പല്ല, മുള്ളും
യവത്തിന്നു പകരം പീനാറിയും എനിക്കു വിളഞ്ഞു വരികയാവു!</lg>

ഇയ്യോബിൻ വാക്യങ്ങൾ സമാപ്തം.

൩൨– ൩൭:

എലീഹുവിന്റേ പ്രസംഗങ്ങൾ നാലും.

൩൨. ൩൩. അദ്ധ്യായങ്ങൾ.

എലീഹു എന്ന വയസ്സു കുറഞ്ഞ സ്നേഹിതൻ (൬) ദേവാത്മസഹായത്താൽ ഉരെ
പ്പാൻ തുനിഞ്ഞു,(൧൧) സ്നേഹിതന്മാരെ ആക്ഷേപിച്ചു (൧൨) പക്ഷപാതം എന്നി
യേ ചൊല്വാൻ നേൎന്ന ശേഷം, (൩൩, ൧) ഇയ്യോബിനെ ധൈൎയ്യപ്പെടുത്തി,
(൮) ദൈവത്തിൽ ശത്രുത്വം ആരോപിച്ചതിനെ ശാസിച്ചു, (൧൩) ദേവശിക്ഷ
നാശത്തിന്നല്ല രക്ഷെക്കായത്രേ. (൩൧) എന്ന് ഓൎപ്പിച്ചതു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/63&oldid=189499" എന്ന താളിൽനിന്ന് ശേഖരിച്ചത്