താൾ:GaXXXIV5 1.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 Job, XXXI. ഇയ്യോബ് ൩൧. അ.

<lg n="16"> എളിയവരുടേ ആഗ്രഹത്തെ ഞാൻ മുടക്കി
വിധവയുടേ കണ്ണിനെ മാഴ്കിച്ചു,</lg>

<lg n="17"> എൻ ക്ഷണത്തെ ഞാൻ തനിയേ തിന്നു
അനാഥൻ അതിൽനിന്നു തിന്നാതിരുന്നു എങ്കിൽ;</lg>

<lg n="18"> ബാല്യം മുതൽ ഞാൻ അപ്പനെ പോലേ ഇവനെ വളൎത്തി
അമ്മയുടേ ഉദരം മുതൽ അവളെ ഞാൻ നടത്തിവന്നുവല്ലോ.</lg>

<lg n="19"> കെടുന്നവനെ നിൎവ്വസ്ത്രനായും
ദരിദ്രനെ പുതെപ്പില്ലാതേയും കണ്ടാൽ,</lg>

<lg n="20"> അവന്റേ അരകൾ എന്റെ അനുഗ്രഹിച്ചില്ല എങ്കിൽ,
എൻ കുഞ്ഞാടുകളുടേ രോമത്താൽ അവനു ചുടു പിടിച്ചില്ല എങ്കിൽ,</lg>

<lg n="21"> നഗരവാതുക്കൽ എനിക്കു സഹായം കണ്ടതിനാൽ
അനാഥന്റേ മേൽ ഞാൻ കൈ ഓങ്ങി എങ്കിൽ,</lg>

<lg n="22"> പിരടിയിൽനിന്ന് എൻ തോൾ വീഴുക!
എൻ ഭുജം കുഴലെല്ലിൽനിന്ന് ഒടിഞ്ഞുപോക!</lg>

<lg n="23"> അതേ, ദിവ്യമായ ആപത്തു എനിക്കു പേടി തന്നേ;
അവന്റേ ഉന്നതിയോട് എനിക്ക് ഓരാവതും ഇല്ലല്ലോ.</lg>

<lg n="24"> ഞാൻ സ്വൎണ്ണത്തെ എൻ പ്രത്യാശയാക്കി,
തങ്കത്തോടു: നീയേ എൻ ആശ്രയം എന്നു പറഞ്ഞു എങ്കിലോ,</lg>

<lg n="25"> എന്റേ മുതൽ പെരുകി
കൈക്കൽ ചേരുന്നതു വൎദ്ധിക്കയാൽ ഞാൻ സന്തോഷിച്ചു എങ്കിൽ;</lg>

<lg n="26"> വെയിൽ ഉജ്ജ്വലിക്കയാലും
ചന്ദ്രൻ ചന്തത്തിൽ ഗമിക്കയാലും ഞാൻ ഇവ നോക്കി,</lg>

<lg n="27"> ഹൃദയം ശ്രഢമായി മയങ്ങി
എന്റേ വായി കൈയെ ചുംബിച്ചു എങ്കിൽ,</lg>

<lg n="28"> മീത്തലേ ദേവനെ നിഷേധിക്കുന്നതാകയാൽ
അതു നടുക്കൂട്ടത്തിന്നുള്ള കുറ്റം!</lg>

<lg n="29"> എന്റേ പകയരുടേ അധഃപതനത്താൽ സന്തോഷിച്ചു,
തിന്മ അവനു തട്ടുകയാൽ ഞാൻ ഞെളിഞ്ഞു എങ്കിൽ;</lg>

<lg n="30"> ഞാനോ അവന്റേ പ്രാണനെ ശപിച്ചു ചോദിക്കുന്ന പാപത്തെ
എന്റേ അണ്ണാക്കിന്നു സമ്മതിച്ചതും ഇല്ല.</lg>

<lg n="31"> എന്റേ കൂടാരത്തിലേ ജനങ്ങൾ: [യുമാറില്ലയോ?
ഇവന്റേ മാംസത്താൽ തൃപ്തിവരാതേ ഒരുത്തൻ പോലും ഇല്ല എന്നു പറ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/62&oldid=189497" എന്ന താളിൽനിന്ന് ശേഖരിച്ചത്