താൾ:GaXXXIV5 1.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൩൧. അ. Job, XXXI. 51

൩൧. അദ്ധ്യായം.

<lg n="1">എൻ കണ്ണുകളോടു ഞാൻ നിയമത്തെ ചെയ്തിരുന്നു:
കന്യകയെ ഞാൻ എങ്ങിനേ നോക്കൂ?</lg>

<lg n="2"> എങ്കിലും ഉയരത്തിൽനിന്ന് എനിക്കു ദൈവപങ്കും
ഊൎദ്ധ്വങ്ങളിൽനിന്ന് സൎവ്വശക്തനാൽ അവകാശവും ആയത് എന്തു?</lg>

<lg n="3"> ആപത്ത് അക്രമക്കാരനല്ലോ ഉള്ളതു,
അകൃത്യം പ്രവൃത്തിക്കുന്നവൎക്ക് അനൎത്ഥമല്ലയോ?</lg>

<lg n="4"> പിന്നേ എൻ വഴികളെ ദൈവം കാണ്കയും
എന്റേ എല്ലാ നടകളെ എണ്ണുകയും ഇല്ലയോ?</lg>

<lg n="5"> ഞാൻ മായയിൽ പെരുമാറി
എൻ കാൽ ചതിയിലേക്കു വിരഞ്ഞു എങ്കിലോ,</lg>

<lg n="6"> നീതിയുള്ള ത്രാസ്സിൽ അവൻ എന്നെ തൂക്കട്ടേ!
ദൈവം എൻ തികവിനെ അറികയുമാം.</lg>

<lg n="7"> എന്റേ അടി വഴിയിൽനിന്നു നീങ്ങി
എൻ ഹൃദയം ഈ കണ്ണുകൾ്ക്കു പിന്നേ നടന്നു എൻ കൈകളിൽ കറ പറ്റി</lg>

<lg n="8">ഞാൻ വിതെച്ചതു മറ്റേവൻ തിന്നട്ടേ! [എങ്കിലോ,
എൻ തളിരുകൾ വേരോടു പൊരിഞ്ഞു പോക!</lg>

<lg n="9">എൻ ഹൃദയം സ്ത്രീയിൽ മയങ്ങീട്ടു
ഞാൻ സഖിയുടേ ഉമ്മരത്തു പതിയിരുന്നു എങ്കിൽ,</lg>

<lg n="10"> എന്റേ ഭാൎയ്യ മറെറാരുവനായി അരെക്കയും
മറ്റവർ അവൾ്ക്കുമേൽ കുനികയും ആവു!</lg>

<lg n="11">കാരണം അതു പാതകം തന്നേ,
നടുക്കൂട്ടത്തിന്നുള്ള കുറ്റം;</lg>

<lg n="12"> എന്റേ വരവിനെ ഒക്കയും പൊരിച്ചു,
കേടിടം വരേയും തിന്നുന്നൊരു തീയായിരിക്കും.</lg>

<lg n="13"> എന്റേ ദാസനോ ദാസിയോ എന്നോടു വ്യവഹരിച്ചാൽ
അവരുടേ ന്യായത്തെ നിരസിച്ചു എങ്കിൽ,</lg>

<lg n="14"> ദേവൻ എഴുനീല്ക്കുമ്പോൾ ഞാൻ എന്തു ചെയ്വു?
അവൻ സന്ദൎശിക്കുമ്പോൾ എന്ത് ഉത്തരം ചൊല്വു?</lg>

<lg n="15"> എന്നെ ഉണ്ടാക്കിയവൻ ഉദരത്തിൽ അവനെയും ഉണ്ടാക്കി,
നമ്മെ ഗൎഭപാത്രത്തിൽ നിൎമ്മിച്ചത് ഒരുവനല്ലയോ?-</lg>


4*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/61&oldid=189495" എന്ന താളിൽനിന്ന് ശേഖരിച്ചത്