താൾ:GaXXXIV5 1.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൩൦. അ. Job, XXX. 49

൩൦. അദ്ധ്യായം.

<lg n="1">ഇപ്പോഴോ എന്നിൽ പ്രായം കുറഞ്ഞവർ എന്നെ കൊണ്ടു ചിരിക്കുന്നു,
ആയവരുടേ അപ്പന്മാരെ എൻ ആട്ടുനായ്ക്കളോട് ഉപമിപ്പാൻ ഞാൻ നി</lg>

<lg n="2"> അവരുടേ കൈയൂക്കും എനിക്ക് ഏതിന്നും ആകാ, [രസിച്ചു.
അവർ മൂപ്പു കെട്ടു പോകുന്ന കൂട്ടർ.</lg>

<lg n="3"> ബുദ്ധിമുട്ടും ക്ഷുത്തും കൊണ്ട് അവർ വാടി,
പണ്ടു ശൂന്യവും തരിശുമായി കിടന്നു വറണ്ട ദിക്കിൽ കടിച്ചു ചവെച്ചു,</lg>

<lg n="4"> പടൎപ്പുകളിൽ തുവട്ടി പറിച്ചു
കരിവേലവേരുകൾ കൊണ്ട് ഉപജീവിക്കുന്നു.</lg>

<lg n="5"> കൂട്ടത്തിൽനിന്ന് അവരെ ആട്ടി
കുള്ളരോട് എന്ന പോലേ അവരുടേ നേരേ ആൎക്കുമാറുണ്ടു.</lg>

<lg n="6"> കൊടു താഴ്വരകളിലും
മൺകുഴി പാറഗുഹകളിലും അവർ വസിക്കേണം.</lg>

<lg n="7"> അങ്ങു പടൎപ്പുകളിൽ നിന്ന് അവർ ഞരങ്ങി
തൂവക്കീഴിൽ ചേൎന്നു കൂടും;</lg>

<lg n="8"> മൂഢമക്കളും പേരില്ലാത്ത കൂട്ടരുമായി
ദേശത്തിൽനിന്ന് ആട്ടിത്തള്ളപ്പെട്ടവർ.</lg>

<lg n="9"> ഇവൎക്കു ഞാൻ പാട്ടായി,
സംസാരന്യായമായി ചമഞ്ഞു!</lg>

<lg n="10"> അവർ എന്നെ അറെച്ച് എന്നോട് അകലുന്നു,
എന്റേ മുമ്പിൽ ഉമിനീരെ അടക്കുന്നില്ല.</lg>

<lg n="11"> എന്നെ താഴ്ത്തുവാൻ അവനവൻ ലഗാനെ അഴെച്ചു
എന്റേ സമക്ഷത്തു തന്നേ കടിഞ്ഞാണെ വിട്ടുകളയുന്നു.</lg>

<lg n="12"> വലത്തോ വല്ലാത്ത കൂട്ടം എഴുനീറ്റ് എൻ കാലുകളെ ഉന്തി
ആപത്തിൻ മാൎഗ്ഗങ്ങളെ എന്റേ നേരേ നിരത്തുന്നു.</lg>

<lg n="13"> സഹായി ഒട്ടും ഇല്ലാതേ എൻ ഞെറിയെ മറിച്ചു
എൻ അധഃപതനത്തിന്നു വട്ടം കൂട്ടുന്നു.</lg>

<lg n="14">(മതിൽ) നീളേ ഇടിയുമ്പോലേ അവർ എത്തി
പൊടുപൊടപ്പൊട്ടുകേ തള്ളിയുരുണ്ടു വരുന്നു;</lg>

<lg n="15"> ത്രാസങ്ങൾ എന്നെക്കൊള്ളേ തിരിഞ്ഞു,
വങ്കാറ്റു പോലേ എൻ അധികാരത്തെ ആട്ടിക്കളഞ്ഞു,
എന്റേ ഭാഗ്യം മുകിൽ കണക്കേ കഴിഞ്ഞു പോയി.</lg>


4

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/59&oldid=189491" എന്ന താളിൽനിന്ന് ശേഖരിച്ചത്