താൾ:GaXXXIV5 1.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൨൮. അ. Job, XXVIII. 45

<lg n="19"> ധനവാനായി കിടക്കുന്നു, ചേൎക്കപ്പെടുകയില്ല താനും,
അവൻ കണ്ണുകളെ തുറക്കുമ്പോൾ ഇല്ലാതേയായി.</lg>

<lg n="20"> പെരുവെള്ളം പോലേ ത്രാസങ്ങൾ അവനോട് എത്തുന്നു,
രാത്രിയിൽ ചുഴലിക്കാറ്റ് അവനെ കട്ടെടുക്കുന്നു.</lg>

<lg n="21"> കിഴക്കങ്കാറ്റ് അവനെ പൊന്തിച്ചു പോയ്പോവാറാക്കി,
അവനെ സ്വസ്ഥാനത്തിൽനിന്നു പാറ്റി കളയുന്നു.</lg>

<lg n="22"> (ദൈവം) ആദരിയാതേ അവനിൽ തട്ടിക്കുന്നു,
അവന്റേ കൈയിൽനിന്നു മണ്ടി പോകേയുള്ളു.</lg>

<lg n="23"> (കണ്ടവർ) അവന്മേൽ കൈക്കൊട്ടി,
അവൻ ഇരുന്നത്തിൽനിന്ന് അവനെ ചീറി ആട്ടുകയും ചെയ്യും.</lg>

<lg n="28, 1"> പിന്നേ വെള്ളിക്ക് വിളയിടം ഉണ്ടു,
ഉരുക്കുന്ന സ്ഥലം പൊന്നിന്നുമല്ലോ;</lg>

<lg n="2"> മണ്ണിൽനിന്ന് ഇരിമ്പിനെ എടുക്കുന്നു,
കല്ലു വാൎത്തു ചെമ്പാക്കുന്നു.</lg>

<lg n="3"> (മനുഷ്യൻ) ഇരിട്ടിന്ന് അതിർ ഇട്ടു,
തമസ്സും മരണനിഴലും ഉള്ള കല്ലുകളെ
ആവോളം സൂക്ഷ്മത്തിൽ ആരായുന്നു.</lg>

<lg n="4"> വഴിപോക്കരോട് അകലേ അവർ (ആഴത്തിൽ) തോടു തോണ്ടി,
കാൽ ഇടാതേ മറക്കപ്പെട്ടവരായി ഞേന്നു, മൎത്യൻ കാണാതേ തൂങ്ങുന്നു.</lg>

<lg n="5">ഭൂമിയാകട്ടേ (മീത്തൽ) ആഹാരം പുറപ്പെടുവിക്കുന്നു,
താഴേ തീയാൽ എന്ന പോലേ കീഴ്മേലായി മറിയുന്നു.</lg>

<lg n="6"> അതിൻ പാറകൾ തന്നേ നീലക്കല്പിന്ന് ഇടം,
കനകപ്പൊടികൾ അതിന് ഉണ്ടു.</lg>

<lg n="7"> (അതിലേക്കു) പാതയെ കഴുക് അറിയാ,
ഞാരക്കണ്ണ് അതിൻ ഒറ്റു കാണാതു.</lg>

<lg n="8"> ഞെളിവേറും വന്യമൃഗങ്ങൾ അതിൽ നടകൊള്ളുന്നില്ല,
കേസരി അങ്ങ് എഴുന്നെള്ളുന്നില്ല.</lg>

<lg n="9"> വെങ്കല്ലിൽ (ആർ) കൈയിടുന്നു,
വേരോടേ മലകളെ പിരിക്കുന്നു.</lg>

<lg n="10"> പാറകളൂടേ വെള്ളച്ചാലുകളെ വെട്ടുന്നു,
ബഹുമൂല്യമായത് എല്ലാം അവന്റേ കണ്ണു കാണുന്നു.</lg>

<lg n="11">നദികൾ ചോരാതവണ്ണം അവൻ അടെച്ചു കെട്ടി,
ഗൂഢനിധികളെ വെളിച്ചത്തു പുറപ്പെടുവിക്കുന്നു.-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/55&oldid=189484" എന്ന താളിൽനിന്ന് ശേഖരിച്ചത്