താൾ:GaXXXIV5 1.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

44 Job, XXVII. ഇയ്യോബ് ൨൭. അ.

<lg n="2"> എൻ ന്യായത്തെ അകറ്റിയ ദേവനും
എൻ ദേഹിയെ കലക്കുന്ന സൎവ്വശക്തനും ജീവനാണ,</lg>

<lg n="3">എൻ ശ്വാസം അശേഷം എന്നിലും
ദേവാത്മാവ് എൻ മൂക്കിലും ഉള്ളളവും,</lg>

<lg n="4"> എൻ അധരങ്ങൾ അക്രമവും ചൊല്കയില്ല,
എൻ നാവു കപടം ചിന്തിക്കയില്ല.</lg>

<lg n="5"> വീൎപ്പു മുട്ടുംവരേ നിങ്ങളെ നീതീകരിക്കുന്നത് എനിക്കു ദൂരത്തായിരിക്ക,
എൻ തികവിനെ എന്നോട് വാങ്ങിക്കളവാൻ ഞാൻ സമ്മതിക്കയില്ല.</lg>

<lg n="6"> എൻ നീതിയെ ഞാൻ പിടിച്ചിരിക്കുന്നു, അതിനെ വിടുകയില്ല,
എൻ നാളുകളിൽ ഒന്നിനെയും എൻ ഹൃദയം നിന്ദിക്കയില്ല.</lg>

<lg n="7"> എന്റേ ശത്രു ദുഷ്ടനു സമനും
എൻ മറുതല വക്രതുല്യനും ആകേണ്ടു.</lg>

<lg n="8"> ബാഹ്യൻ നേടിയാലും അവന് എന്തു പോൽ പ്രത്യാശ,
ദൈവം തൽദേഹിയെ എടുക്കുമ്പോഴെക്കു?</lg>

<lg n="9"> അവന്റേ മേൽ ഞെരിക്കും വന്നാൽ,
തൻ നിലവിളിയെ ദേവൻ കേൾ്ക്കുമോ?</lg>

<lg n="10">സൎവ്വശക്തനിൽ അവൻ രസിക്കാമോ?
എല്ലാ സമയത്തും ദൈവത്തെ വിളിക്കാമോ?</lg>

<lg n="11"> ദേവന്റേ കൈക്കുറിച്ചു ഞാൻ നിങ്ങൾ്ക്കു ഉപദേശിക്കാം,
സൎവ്വശക്തനോടുള്ളവ മറെക്കാതേ കാട്ടാം.</lg>

<lg n="12">ഇതാ നിങ്ങൾ എല്ലാവരും നോക്കി കണ്ടുവല്ലോ,
ആ മായ വിചാരത്താൽ ഇത്ര മയങ്ങുന്നത് എന്തിന്നു?</lg>

<lg n="13"> ദുഷ്ടമനുഷ്യനു ദൈവത്തോടുള്ള പങ്കും
ശഠന്മാൎക്കു സൎവ്വശക്തനോടു ലഭിക്കുന്ന അവകാശവും ആവിതു;</lg>

<lg n="14"> അവന്റേ മക്കൾ പെരുകിയാൽ വാളിന്നായേ,
അവന്റേ തളിരുകൾ്ക്കു അപ്പത്തൃപ്തിയും വരാ.</lg>

<lg n="15"> അവന്റേ ശിഷ്ടരെ മഹാരോഗം അടക്കം ചെയ്യും,
അവന്റേ വിധവമാർ കരകയും ഇല്ല.</lg>

<lg n="16"> വെള്ളിയെ പൂഴി പോലേ ശേഖരിച്ചാലും,
മണ്ണു പോലേ ഉടുപ്പു സമ്പാദിച്ചാലും:</lg>

<lg n="17">സമ്പാദിക്കട്ടേ! അതു നീതിമാൻ ഉടുക്കും,
നിൎദ്ദോഷൻ വെള്ളിയെ പകുതി ചെയ്യും താനും.</lg>

<lg n="18"> അവൻ പാറ്റ പോലേ ഭവനം പണിയുന്നു,
കാവല്ക്കാരൻ കെട്ടിയ ചാളയോട് ഒക്കും.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/54&oldid=189482" എന്ന താളിൽനിന്ന് ശേഖരിച്ചത്