താൾ:GaXXXIV5 1.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൨൭. അ. Job, XXVII. 43

<lg n="3"> ജ്ഞാനമില്ലാത്തവന് എങ്ങനേ മന്ത്രിച്ചു,
ചൈതന്യം പെരികേ അറിയിച്ചു പോൽ!</lg>

<lg n="4"> ആ മൊഴികളെ ആൎക്കു ബോധിപ്പിച്ചു?
ആരുടേ ശ്വാസം നിന്നിൽനിന്നു പുറപ്പെട്ടു വന്നതു?</lg>

<lg n="5"> പ്രേതന്മാർ നടുങ്ങുന്നു,
വെള്ളങ്ങൾ്ക്കു കീഴേ (ഉള്ളവരും) അവറ്റിൽ വസിക്കുന്നവരും തന്നേ.</lg>

<lg n="6">പാതാളം അവന്മുമ്പിൽ നഗ്നമത്രേ,
കേടിടത്തിന്നു മൂടിയില്ല.</lg>

<lg n="7"> ശൂന്യത്തിന്മീതേ അവൻ ധ്രുവനെ നീട്ടി,
ഇല്ലായ്മമേൽ ഭൂമിയെ തൂക്കിവിടുന്നു.</lg>

<lg n="8"> തന്റേ മുകിലിൽ വെള്ളങ്ങളെ വരിഞ്ഞു കെട്ടി,
അവറ്റിൻ കീഴേ മേഘം കീറാതാക്കി.</lg>

<lg n="9"> (തൻ) സിംഹാസനത്തിൻ കാഴ്ചയെ അടെച്ചു,
സ്വമേഘത്താൽ അതിനെ പൊതിയുന്നു;</lg>

<lg n="10">വെള്ളപ്പരപ്പിന്ന് അതിർ നിയമിച്ചു,
ഇരുളോടു വെളിച്ചത്തെ തീരേ വേൎത്തിരിച്ചു;</lg>

<lg n="11"> വാനത്തൂണുകൾ അവൻ ശാസിക്കയാൽ,
കിടുകിടുത്തു സ്തംഭിച്ചു പോകും;</lg>

<lg n="12">തൻ ഊക്കിനാൽ അവൻ കടലിനെ ഇളക്കി,
അതിന്റേ ഡംഭിനെ തൻ വിവേകത്താൽ തകൎക്കുന്നു.</lg>

<lg n="13"> അവന്റേ ഊത്തിനാൽ വാനം മനോഹരം തന്നേ;
വഴുതും നാഗത്തെ (൩, ൮) അവന്റേ കൈ കത്തിത്തുളെക്കും.</lg>

<lg n="14">കണ്ടാലും, ഇവ അവന്റേ വഴിയുടേ അറ്റങ്ങളത്രേ.
നാം കേൾ്ക്കുന്ന വചനത്തിന്റേ ചെറു മുരുൾ്ച മാത്രം;
അവന്റേ ശൌൎയ്യത്തിന്റെ ഇടിയൊലിയെ പിന്നേ ആർ ഗ്രഹിക്കും?</lg>

൨൭. ൨൮. അദ്ധ്യായങ്ങൾ.

ചോഫർ മിണ്ടാതിരിക്കുമ്പോൾ ഇയ്യോബ് തന്റേ നിൎദ്ദോഷത്വം ഉറപ്പി
ചിട്ടും,(൧൧ )സത്യമുള്ള ഭാഗ്യം ദുഷ്ടൎക്ക് ഇല്ല എന്നു സമ്മതിച്ചു. (൨൮, ൧) ദൌമ
ങ്ങളെ ആരായ്വാൻ മനുഷ്യനു കഴിയുന്നു എങ്കിലും (൧൨) ദിവ്യങ്ങളോട് എത്തു
വാൻ ജ്ഞാനം പോരായ്കയാൽ, (൨൩) സമസ്തം ദൈവത്തിങ്കൽ സമൎപ്പിക്കുന്ന ഭ
ക്തി പ്രമാണം എന്നു കാട്ടി തന്നെത്താൻ പതുപ്പിച്ചതു.

ഇയ്യോബ് ആവൎത്തിച്ചു സുഭാഷിതം ഉരെച്ചു ചൊല്ലിയതു:

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/53&oldid=189480" എന്ന താളിൽനിന്ന് ശേഖരിച്ചത്