താൾ:GaXXXIV5 1.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൨൪. അ. Job, XXIV. 41

<lg n="9"> മുലയിൽനിന്ന് അനാഥനെ കവരുകയും
എളിയവൻ പുതെക്കുന്നതിനെ പണയം എടുക്കയും ചെയ്യുന്നു.</lg>

<lg n="10">ഇവരോ ഉടുപ്പാനില്ലാതേ നടക്കയും
വിശന്നുകൊണ്ട് കറ്റ ചുമക്കയും,</lg>

<lg n="11"> (അന്യരുടേ) മതിലുകൾ്ക്കകത്തു നെയി പിഴികയും
ചക്കു മെതിച്ചുംകൊണ്ടു ദാഹിക്കയും ആം.</lg>

<lg n="12"> ഊരിൽനിന്നു ചാവാളർ ഞരങ്ങുന്നു,
പട്ടവരുടേ നെടുവീൎപ്പു ഉറക്കേ കൂവുന്നു,
എന്നിട്ടും ദൈവം അവൎക്കു നീരസം കാട്ടുന്നില്ല.</lg>

<lg n="13">അങ്ങേവർ വെളിച്ചത്തോടു മറുത്തവരിൽ കൂടി,
അവന്റേ വഴികളെ തിരിയായ്കയും
തൽപാതകളിൽ വസിക്കായ്കയും ചെയ്യും.</lg>

<lg n="14"> വെളുക്കുമ്പോൾ കുലപാതകൻ എഴുനീറ്റു
ദരിദ്രനെയും എളിയവനെയും വധിക്കുന്നു,
രാത്രിയിൽ അവൻ കള്ളനോട് ഒക്കും.</lg>

<lg n="15"> സന്ധ്യ അരുണിക്കുന്നതിനെ വ്യഭിചാരിയുടേ കണ്ണു സൂക്ഷിച്ചു,
എന്നെ കണ്ണു തിരികയില്ല എന്നിട്ടു മുഖം മൂടിക്കളയുന്നു.</lg>

<lg n="16"> ഇരിട്ടത്തു ഭവനങ്ങളിൽ തുരന്നു കയറും,
പകലത്ത് അടെച്ചിട്ടു വെളിച്ചം അറിയാതേ പാൎക്കും.</lg>

<lg n="17"> കാരണം ഉഷസ്സ് അവൎക്കു മരണനിഴൽ തന്നേ;
മരണനിഴലിൻ ത്രാസങ്ങൾ അവർ ബോധിക്കുന്നു.</lg>

<lg n="18"> ഇങ്ങനേത്തവൻ വെള്ളത്തിന്മീതേ പതിരായിപോകുന്നു,
ഭൂമിയിൽ അവന്റേ അവകാശത്തിന്ന് ശാപം ഉണ്ടു,
വള്ളിപ്പറമ്പുകളുടേ വഴിക്ക് അവൻ തിരിപ്പാറില്ല.</lg>

<lg n="19"> വറണ്ട നിലത്തു ഹിമജലങ്ങളെ വെയിൽ നക്കുമ്പോലേ
ആ പാപം ചെയ്തവരെ പാതാളം തന്നേ (വിഴുങ്ങും).</lg>

<lg n="20"> ഗൎഭപാത്രം അവനെ മറക്കും, കൃമി അവനു മധുരിക്കും,
അവൻ ഇനി ഓൎക്കപ്പെടുകയില്ല,
മരംപോലേ അക്രമം പൊട്ടിപ്പോകും;</lg>

<lg n="21"> പെറാത്ത മച്ചിയെയും
ആരും സല്ക്കരിയാത്ത വിധവയെയും ഭക്ഷിച്ചവൻ.- [താങ്ങുന്നു,</lg>

<lg n="22"> എങ്കിലും (ദൈവം) ആയവൻ തൻ ഊക്കിനാൽ ആ കൂറ്റങ്ങളെ നീളേ
ഇനി ജീവിക്കുമോ എന്ന് അഴിനിലയായ ശേഷവും അവർ നിവിരുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/51&oldid=189476" എന്ന താളിൽനിന്ന് ശേഖരിച്ചത്