താൾ:GaXXXIV5 1.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൨൧. അ. Job, XXI. 35

൨൧. അദ്ധ്യായം.

ഇയ്യോബ് സാവധാനത്തോടേ കേൾ്പാൻ യാചിച്ചു, (൬) ദേവദ്രോഹിക
ൾ്ക്കു ഭാഗ്യവും സന്മരണവും കണ്ട പ്രകാരം വൎണ്ണിച്ചു, (൧൭) ഇതു തള്ളിക്കൂടാ
ത്ത വാസ്ത‌വം എന്നു തെളിയിച്ചു, (൨൭) യാത്രക്കാർ നീളേ കണ്ടവകൊണ്ടും പ്ര
മാണിപ്പിച്ചതു.

എന്നതിനു ഇയ്യോബ് ഉത്തരം ചൊല്ലിയതു:

<lg n="2">എൻ മൊഴിയെ ഉറ്റു കേൾ്പിൻ,
എന്നാൽ അത് എനിക്കു നിങ്ങളുടേ ആശ്വാസമായി ചമക!</lg>

<lg n="3">എന്നെ പൊറുപ്പിൻ, ഞാനും ഉരിയാടും,
എൻ ഉരിയാട്ടിൽ പിന്നേ ഇളിക്കാമല്ലോ.</lg>

<lg n="4">മനുഷ്യൎക്കു തന്നേയോ എന്റേ ആവലാധി പറ്റുന്നതു?
അപ്രകാരമല്ല എന്നു വന്നാൽ ചൊടിപ്പാൻ എനിക്കു സംഗതിയില്ലയോ?</lg>

<lg n="5"> എങ്കലേക്കു നോക്കിക്കൊണ്ടു സ്തംഭിച്ചു
വായിന്മേൽ കൈ വെപ്പിൻ!</lg>

<lg n="6">ഓൎക്കുമ്പോൾ ഞാൻ ഞെട്ടി പോകുന്നു,
ത്രാസം എൻ ജഡത്തിന്നു പിടിക്കുന്നു.</lg>

<lg n="7">ദുഷ്ടന്മാർ എന്തിന്നു ജീവിച്ചു
മൂത്തു പ്രാപ്തി വളൎന്നു വരുന്നു?</lg>

<lg n="8">അവരോട് ഒത്തവണ്ണം അവരെ സന്തതിയും അവൎക്കു മുമ്പാകേ ഉറെച്ചു
അവരുടെ തൈകൾ കണ്ണുകൾ്ക്ക് മുമ്പോകേ (തഴെക്കുന്നു). [നില്ക്കുന്നു,</lg>

<lg n="9">പേടി വരാത്ത സമാധാനം വീടുകളിൽ ഉണ്ടു,
ദൈവത്തിന്റേ ദണ്ഡ് അവരിൽ തട്ടാതു.</lg>

<lg n="10"> അവരുടേ കുന്നുകാലിക്കു ഗൎഭധാരണം അലസലില്ലാതേ വായ്ക്കുന്നു,
അങ്ങേ പശു പെറുന്നു, കന്നുകൾ്ക്ക് അപമൃത്യുവും ഇല്ല.</lg>

<lg n="11"> തങ്ങളുടേ ശിശുക്കളെ ആട്ടിങ്കൂട്ടം പോലേ അയക്കുന്നു,
അവരുടേ സുതന്മാർ നൃത്തം കുനിക്കുന്നു;</lg>

<lg n="12">തപ്പിട്ടയും കിന്നരവും ചേൎത്തു പാടി
കുഴലൊലിയാൽ സന്തോഷിക്കുന്നു.</lg>

<lg n="13">വാഴുനാൾ സുഖേന കഴിക്കയും
ക്ഷണത്തിൽ പാതാളത്തേക്ക് ഇഴികയും ചെയ്യുന്നു.</lg>

<lg n="14">അവരോ ദേവനോടു: ഞങ്ങളെ വിട്ടുമാറുക,
നിന്റേ വഴികളുടേ അറിവു ഞങ്ങൾ്ക്കു രുചിക്കുന്നില്ല,</lg>


3*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/45&oldid=189465" എന്ന താളിൽനിന്ന് ശേഖരിച്ചത്