താൾ:GaXXXIV5 1.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൧൯. അ. Job, XIX. 31

൧൯. അദ്ധ്യായം.

ഇയ്യോബ് സ്നേഹിതന്മാരുടെ നിഷ്ഠൂരത്തെ ആക്ഷേപിച്ചു, (൭) ആത്മദുഃഖം
(൧൩) മനുഷ്യരുടെ അവിശ്വസ്തുത (൨൦) ശരീരകഷ്ടം മുതലായ സങ്കടം വൎണ്ണി
ച്ചിട്ടും, (൨൩) മരണത്തിൽ പിന്നേയും ദൈവം പ്രത്യക്ഷമായി തന്നെ നീതീ
കരിക്കും എന്ന് ഉറപ്പിച്ചതു.

എന്നതിന്ന് ഇയ്യോബ് ഉത്തരം ചൊല്ലിയതു:

<lg n="2"> എത്രത്തോളം നിങ്ങൾ എൻ ദേഹിയെ വലെച്ചും
മൊഴികളെ കൊണ്ട് എന്നെ ചതെച്ചും പോരും?</lg>

<lg n="3"> ഈ പത്തുരു നിങ്ങൾ എന്നെ അമ്പരക്കുമാറാക്കുന്നു,
എനിക്കു ചിത്തവിഭ്രമം വരുത്തുവാൻ നാണിക്കാതു.</lg>

<lg n="4"> ഞാനോ തെറ്റി പോയി എന്നു വന്നാലും
എന്നോടല്ലോ എൻ തെറ്റു പാൎക്കേ ഉള്ളു.</lg>

<lg n="5">നിങ്ങൾ ഉള്ളവണ്ണം എന്നോട്ട വമ്പിച്ചു പോയാൽ
എൻ കുറവിനെ തെളിയിച്ചു തരുവിൻ!</lg>

<lg n="6">അല്ലയോ ദൈവം എന്നെ കുനിച്ചു വെച്ചു,
തന്റെ വല എന്നെ ചുററിച്ചുകളഞ്ഞു എന്നറിഞ്ഞുകൊൾ്വിൻ!</lg>

<lg n="7">കണ്ടാലും സാഹസം എന്നു ഞാൻ കൂക്കിയാലും ഉത്തരം ഇല്ല,
മുറയിട്ടാലും (എനിക്കു) ന്യായം ഇല്ല.</lg>

<lg n="8">ഞാൻ കടക്കാതവണ്ണം എൻ മാൎഗ്ഗത്തെ അവൻ വേലി കെട്ടിയടെച്ചു,
എൻ നിരത്തുകളിന്മേൽ അവൻ ഇരുൾ ആക്കീട്ടുണ്ടു.</lg>

<lg n="9">എന്മേലേ തേജസ്സിനെ അവൻ വീഴ്ത്തുകളഞ്ഞു,
എൻ തലയിലേ കിരീടത്തെ നീക്കി.</lg>

<lg n="10">ചുറ്റും എന്നെ തകൎത്തു ക്ഷയിപ്പിച്ചു,
മരംപോലേ എൻ പ്രത്യാശയെ പൊരിച്ചുകളഞ്ഞു.</lg>

<lg n="11">അവന്റെ കോപം എന്റെ നേരേ കത്തി,
തൻ മാറ്റാന്മാരിൽ എന്നെ എണ്ണുന്നു.</lg>

<lg n="12">അവന്റെ സമൂഹങ്ങൾ ഒക്കത്തക്ക വന്നു,
എന്നെ കൊള്ളേ വഴി നികത്തി,
എൻ കൂടാരത്തിന്നു ചൂഴും പാളയം ഇറങ്ങുന്നു.</lg>

<lg n="13">എന്റെ സഹോദരന്മാരെയും അവൻ എന്നോട് അകറ്റി,
എൻ പരിചയക്കാർ എന്നെ വിട്ടു മാറി.</lg>

<lg n="14"> ഉറ്റവർ കൈവെടിഞ്ഞു,
പാങ്ങന്മാർ എന്നെ മറന്നു;</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/41&oldid=189457" എന്ന താളിൽനിന്ന് ശേഖരിച്ചത്