താൾ:GaXXXIV5 1.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

30 Job, XVIII. ഇയ്യോബ് ൧൮. അ.

<lg n="5">ദുഷ്ടരുടെ വെളിച്ചം സാക്ഷാൽ പൊലിഞ്ഞു പോകുന്നു,
അവന്റെ തീയുടെ ജ്വാല തെളങ്ങുന്നതും ഇല്ല.</lg>

<lg n="6"> അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടും,
അവന്റെ മേൽ വിളക്കു കെട്ടും പോകുന്നു.</lg>

<lg n="7"> അവന്റെ പ്രാപ്തിയിലേ നടകൾ ഞെരുങ്ങപ്പെടുന്നു,
തന്റെ അഭിപ്രായം തന്നേ അവനെ തള്ളി വിടുന്നു.</lg>

<lg n="8"> തന്റെ കാലുകളാൽ അവൻ വലയിൽ അയക്കപ്പെടുന്നു,
ജാലത്തിന്മേൽ അവൻ താനേ നടകൊള്ളുന്നു;</lg>

<lg n="9"> മടമ്പിനോടു കണ്ണി പറ്റി പോകുന്നു,
പാശം അവനെ ചുറ്റി പിടിക്കുന്നു.</lg>

<lg n="10"> ഭൂമിയിൽ അവനായി കയറും
ഞെറിമേൽ കുടുക്കും മറെക്കപ്പെട്ടിരിക്കുന്നു.</lg>

<lg n="11"> ത്രാസങ്ങൾ ചുറ്റി അവനെ അരട്ടി,
അവന്റെ അടിയെ പിടിച്ചു പിന്തുടരുന്നു.</lg>

<lg n="12"> അവന്റെ പ്രാപ്തി വിശപ്പായ്തീരുക!
അവന്റെ ഭാഗത്ത് ആപത്ത് ഒരുങ്ങിനില്ക്കുന്നു.</lg>

<lg n="13"> അവന്റെ തോലിലേ ഞരമ്പുകളെയും
അംഗങ്ങൾ തന്നെയും മരണത്തിൻ ആദ്യജാതൻ തിന്നുകളയുന്നു.</lg>

<lg n="14"> അവൻ ആശ്രയിച്ചത് അവന്റെ കൂടാരത്തിൽനിന്നു പറിക്കപ്പെടുന്നു,
ത്രാസങ്ങളുടെ രാജാവിങ്കലേക്ക് അവനെ കടത്തുന്നു.</lg>

<lg n="15">അവനില്ലാതെ പോയ കൂടാരത്തിലും (ത്രാസം) എന്നതു വസിക്കുന്നു,
അവന്റെ പറമ്പിൽ ഗന്ധകം ചൊരിയപ്പെടുന്നു.</lg>

<lg n="16"> കീഴിൽനിന്ന് അവന്റെ വേരുകൾ ഉണങ്ങി,
മീത്തൽ തളിർ വാടി പോകുന്നു.</lg>

<lg n="17"> അവന്റെ ഓൎമ്മ ദേശത്തിൽനിന്നു കെട്ടുപോകുന്നു,
തെരുവിൽ അവനു പേർ ഇല്ലാതേയും ആകും.</lg>

<lg n="18">വെളിച്ചത്തുനിന്ന് അവനെ ഇരിട്ടിലേക്ക് ഉന്തി തള്ളുന്നു,
ഊഴിയിൽനിന്ന് അവനെ ആട്ടിക്കളയുന്നു.</lg>

<lg n="19">തൻ ജനത്തിൽ അവനു പുത്രപൌത്രസമ്പത്തും ഇല്ല,
അവന്റെ കുടിയിരിപ്പിൽ വഴുതി ശേഷിപ്പവനും ഇല്ല.</lg>

<lg n="20">പടിഞ്ഞാറേയവർ അവന്റെ നാളിങ്കൽ സ്തംഭിക്കും,
കിഴക്കന്മാൎക്കു ഞെട്ടൽ പിടിക്കയും ചെയ്യും.</lg>

<lg n="21">അക്രമക്കാരന്റെ വാസസ്ഥലങ്ങൾക്ക് ഈ വക സംഭവിക്കും,
ദേവനെ അറിഞ്ഞു കൊള്ളാത്തവന്റെ ഇടം ഇതത്രേ.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/40&oldid=189455" എന്ന താളിൽനിന്ന് ശേഖരിച്ചത്