താൾ:GaXXXIV5 1.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 Job, XVII. ഇയ്യോബ് ൧൭. അ.

<lg n="">പിന്നേയും തനിക്കു ലാക്കാക്കി നില്പിച്ചു.</lg>

<lg n="13"> അവന്റെ വില്ലാളികൾ എന്നെ വളഞ്ഞു,
അവൻ ആദരിയാതേ എൻ ഉൾ്പൂവുകളെ പിളൎത്തി,
എൻ പിത്തം നിലത്ത് ഒഴിച്ചു.</lg>

<lg n="14"> ഇടിയോട് ഇടിയാൽ എൻ (മതിലി)നെ നുറുക്കി,
ശൂരനെ പോലേ എന്മേൽ ഓടി.</lg>

<lg n="15"> ഞാനോ തോലിന്ന് രട്ടുശീല ചുററി,
എൻ കൊമ്പിനെ പൊടിയിൽ പിരട്ടി.</lg>

<lg n="16"> കരച്ചലാൽ എൻ മുഖം തുടുക്കനേ ചുവന്നു,
എൻ ഇമകളിന്മേൽ മരണനിഴൽ (വന്നു).</lg>

<lg n="17">എന്നിട്ടും സാഹസം എൻ കുരങ്ങളിൽ ഇല്ലാഞ്ഞു,
എൻ പ്രാൎത്ഥന നിൎമ്മലമായിരുന്നു.</lg>

<lg n="18"> അല്ലയോ ഭൂമിയേ, എൻ രക്തത്തെ മറെക്കായ്ക!
എൻ നിലവിളിക്ക് ഇടം ഇരിക്കായ്ക!</lg>

<lg n="19"> ഇന്നും കൂടേ സ്വൎഗ്ഗത്തിൽ അതാ എനിക്കു സാക്ഷി ഉണ്ടു,
ഉന്നതങ്ങളിൽ എൻ തുമ്പു തെളിയിക്കുന്നവൻ തന്നേ.</lg>

<lg n="20"> ഹാ എന്റെ ചങ്ങാതികളായ പരിഹാസക്കാരേ,
ദൈവത്തിങ്കലേക്ക് എൻ കണ്ണു തൂവുന്നത്.</lg>

<lg n="21"> പുരുഷനു ദൈവത്തോടും
മനുഷ്യപുത്രനു തൻ സ്നേഹിതനോടുമുള്ള വ്യവഹാരത്തെ അവൻ താൻ</lg>

<lg n="22"> കാരണം എണ്ണീട്ടുള്ള ആണ്ടുകൾ കഴിഞ്ഞിട്ടു, [തീൎക്കേണം എന്നത്രേ.
മടങ്ങി വരാത്ത മാൎഗ്ഗത്തിൽ ഞാൻ ചെല്ലുന്നു.</lg>

<lg n="17, 1 ">എൻ ശാസം മങ്ങി,
എൻ നാളുകൾ പൊലിഞ്ഞു പോയി,
ശവക്കുഴികളേ ഉള്ളു.</lg>

<lg n="2"> കളിവാക്കുകൾ എന്റെ ഒപ്പരം ഇല്ലാഞ്ഞാൽ കൊള്ളാം!
അവരുടെ വക്കാണങ്ങളിൽ എൻ കണ്ണു പാൎത്തിരിക്കേണം.</lg>

<lg n="3"> പണയം വെക്കേണമേ, എനിക്കായി ഉത്തരവാദിയാക!
പിന്നേ (മറ്റ്) ആർ എന്റെ കൈയിൽ അടിക്കും?</lg>

<lg n="4">ഇവരുടെ ഹൃദയം ബുദ്ധി കടക്കാത്തവണ്ണം നീ അടെച്ചതാകയാൽ
നീ അവരെ ജയിപ്പിക്കയില്ല.</lg>

<lg n="5"> അവർ (ഏവനും) സ്റ്റേഹിതന്മാരെ കവൎച്ചയാവാൻ കാണിച്ചു കൊടുക്കുന്നു,
അവരുടെ മക്കളുടെ കണ്ണുകളും മാഴ്കി പോകട്ടേ!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/38&oldid=189451" എന്ന താളിൽനിന്ന് ശേഖരിച്ചത്