താൾ:GaXXXIV5 1.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

360 Song of Solomon, VI. ശ. അത്യു. ഗീതം. ൬.

4 (ശലോമോ:) എൻ ഇഷ്ടേ, നീ തിൎച്ചാനഗരം പോലേ സൌന്ദൎയ്യവും
യരുശലേം പോലേ മനോഹരവും കൊടിക്കീഴുള്ള ഗണങ്ങൾ കണക്കേ

5 എന്നെ ഭ്രമിപ്പിക്കുന്നതാൽ [ഭയങ്കരവും ഉള്ളവൾ.
നിന്റേ കണ്ണുകളെ എങ്കൽനിന്ന് തിരിക്ക!
നിൻ കൂന്തൽ ഗില്യാദ് മലയിൽ
അമരുന്ന കോലാട്ടിങ്കൂട്ടത്തിന്നു തുല്യം (൪, ൧).

6 നിന്റേ പല്ലുകൾ കളിയിൽനിന്നു കയറുന്ന
വെള്ളാട്ടിങ്കൂട്ടത്തോടു സമം;
അതിൽ ഓരോന്നു ഇരട്ട പെറ്റതും
കുട്ടികൾ പോയ്പോകാത്തതും ആകുന്നു (൪, ൨.).

7 മുഖപടത്തിൽ പിന്നേ കവിൾ്ത്തടം
ഉറുമാമ്പഴപ്പാതിയായി തോന്നുന്നു (൪, ൩).

8 രാജ്ഞികൾ അറുപതും
വെപ്പാട്ടികൾ എണ്പതും
കന്യമാർ എണ്ണമില്ലാതേയും ഇരിക്കേ,

9 ഒരുത്തി തന്നേ എൻ പ്രാവും എൻ നിൎമ്മലയും ആകുന്നു,
അമ്മെക്ക് ഏകയും ജനനിക്ക് വരിഷ്ഠയും ആയവൾ.
അവളെ ബാലമാർ കണ്ടു ധന്യ എന്നു കൊണ്ടാടി
രാജ്ഞികളും വെപ്പാട്ടികളും കണ്ടു പുകഴ്ത്തി.

V. രാജ്ഞിയുടേ പ്രഭാവവും വിനയവും (— ൮, ൪).

ശൂലമത്തി കന്യമാരുടേ സ്തുതിയെ അംഗീകരിക്കാതേ രാജതേജസ്സു മറന്നു
തോട്ടത്തെ നോക്കുവാൻ പോയി (൭, ൧.) കന്യമാർ അപേക്ഷിക്കയാൽ നൃത്തമാ
ടിയ ശേഷം (൭) രാജാവു വന്നു സംഭാഷിച്ചതു.

6,10 (കന്യമാർ:) ഇതാ ചന്ദ്രശോഭയും വെയിൽ പ്രഭയുമായി
കൊടിക്കീഴുള്ള ഗണങ്ങൾ കണക്കേ ഭയങ്കരയായി (൬, ൪).
അരുണോദയം എന്ന പോലേ ഈ വിളങ്ങുന്നത് ആരു പോൽ?

11. (ശൂലമത്തി:) ഞാൻ താഴ്വരയിലേ പച്ച നോക്കുവാനും
മുന്തിരിവള്ളി തളിൎത്തുവോ
മാതളനാരകങ്ങൾ പൂത്തുവോ എന്നു കാണുമാനും (വിചാരിച്ചു)
അക്രോത്ത് തോട്ടത്തിൽ ഇറങ്ങിപ്പോയപ്പോൾ,

12 എന്റേ ദേഹി എൻ ജനപ്രഭുവിന്റേ ശ്രീ
രഥത്തിന്മേൽ എന്നെ ആക്കി എന്നു അറിയാതേ ഇരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/370&oldid=190100" എന്ന താളിൽനിന്ന് ശേഖരിച്ചത്