താൾ:GaXXXIV5 1.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ. അത്യു. ഗീതം ൬. Song of Solomon, VI. 359

കുന്തളങ്ങൾ മട്ടൽനിര പോലേ ഞേന്നു
കാക്കക്കറുപ്പായുമിരിക്കുന്നു.

12 കണ്ണുകൾ പാലിൽ കുളിച്ചു നീൎത്തോടുകളിൽ ഇരിക്കുന്ന
പ്രാവുകളോടും ചെമ്മേ അമിണ്ണ (മണിയോടും) തുല്യം.

13 കവിൾ നറുമ്പശ (നട്ട) തടം പോലേയും
സൌരഭ്യമരുന്നുകൾ പാകുന്ന കള്ളി പോലേയും ആകുന്നു,
അധരങ്ങൾ മേത്തര മൂറു
പൊഴിയുന്ന ചെമ്പൂക്കളും.

14 കൈകൾ പുഷ്പരാഗങ്ങളെ പതിച്ച
പൊൻകുഴല്കളും,
കക്ഷി നീലക്കല്ലുകൾ അമിഴ്ത്തി
ഓപ്പമിട്ട ആനക്കൊമ്പും,

15 കാലുകൾ പൊൻചുവടുകളിൽ നിറുത്തിയ
വെൺ്ങ്കൽത്തൂണുകളും,
രൂപം ലിബനോനോടു സദൃശവും
ദേവദാരുക്കളെ പോലേ ശ്രേഷ്ഠവും ആകുന്നു.

16 വായി അതിമധുരവും
അവങ്കൽ സമസ്തം ഓമനയും തന്നേ.
യരുശലേം പുത്രിമാരേ, ഇവൻ എന്റേ പ്രിയൻ
ഇവൻ എൻ സ്നേഹിതൻ.

൬. അദ്ധ്യായം.

1 (കന്യമാർ:) സ്ത്രീകളിൽ അതിസുന്ദരിയേ,
നിൻ പ്രിയൻ എവിടേ പോയി,
പ്രിയൻ എവിടേക്കു തിരിച്ചു?
നാം ഒരുമിച്ചു അവനെ അന്വേഷിക്ക!

2 (ശൂലമത്തി:) എൻ പ്രിയൻ തോട്ടങ്ങളിൽ മേയ്വാനും
താമരകളെ പറിപ്പാനും
നറുമ്പശത്തടങ്ങളുള്ള
പൂങ്കാവിൽ കഴിഞ്ഞു പോയിരുന്നു.

3 ഞാൻ എൻ പ്രിയന്നും പ്രിയൻ എനിക്കും ഉള്ളു
താമരകളുടേ ഇടയിൽ മേയ്ക്കുന്നവൻ (൨, ൧൬).-

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/369&oldid=190098" എന്ന താളിൽനിന്ന് ശേഖരിച്ചത്