താൾ:GaXXXIV5 1.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

358 Song of Solomon, V. ശ.അത്യു. ഗീതം ൫.

ഹാ സഹോദരിയേ എന്റേ പ്രിയേ എൻ പ്രാവേ,
എൻ നിൎമ്മലേ എനിക്കു തുറക്ക;
തല മഞ്ഞുകൊണ്ടും കുറുൾനിര
രാത്രിത്തുള്ളിക്കൊണ്ടും നനഞ്ഞു പോയി.

3 എന്നു കേട്ടു: ഞാൻ വസ്ത്രം അഴിച്ചിട്ടു
എങ്ങനേ ഉടുക്കേണ്ടു?
കാൽ കഴുകീട്ട്
ഇനി എങ്ങനേ ചേറാക്കേണ്ടു?

4 എന്നാറേ എൻ പ്രിയൻ കതകിൻ ദ്വാരത്തൂടേ കൈ നീട്ടിയപ്പോൾ
എൻ കരൾ അവങ്കൽ അലിഞ്ഞു.

5 പ്രിയന്നു തുറപ്പാൻ ഞാൻ എഴുനീറ്റു
താഴിന്റേ കൈപ്പിടിമേൽ
കണ്ടിവെണ്ണ എന്റേ കൈകളിന്മേലും
മേത്തരമൂറു വിരലുകളിന്മേലും പൊഴിഞ്ഞു.

6 ഞാൻ പ്രിയന്നായി തുറന്നപ്പോൾ
അവൻ മാറി നീങ്ങി ഇരുന്നു.
അവൻ പറഞ്ഞതിനാൽ എന്റേ ദേഹി പരവശമായി,
അവനെ അന്വേഷിച്ചിട്ടും കണ്ടില്ല
വിളിച്ചിട്ടും ഉത്തരം പറഞ്ഞില്ല.

7 നഗരത്തിൽ ചുറ്റുന്ന കാവല്ക്കാർ എന്നോട് എത്തി
എന്നെ അടിച്ചു മുറിച്ചു,
മതിൽ കാക്കുന്നവർ
എന്റേ മുഖപടം പറിച്ചെടുത്തു.

8 യരുശലേം പുത്രിമാരേ, നിങ്ങൾ എന്റേ പ്രിയനെ കണ്ടാൽ
അവനോട് എന്ത് അറിയിക്കേണ്ടു?
ഞാൻ കാമനോവോടു കൂടി ഇരിക്കുന്നു
എന്ന് ആണയിട്ടപേക്ഷിക്കുന്നു.

9 (കന്യമാർ:) സ്ത്രീകളിൽ അതിസുന്ദരിയേ,
പ്രിയരിൽ നിന്റേ പ്രിയന് എന്തു വിശേഷത?
പ്രിയങ്കൽ എന്തു വിശേഷത കണ്ടിട്ട്
ഇങ്ങനേ ആണയിടുന്നു?

10 (ശൂലമത്തി:) എൻ പ്രിയൻ ധവളനും ചുവപ്പുള്ളവനും
ലക്ഷം പേരിലും പ്രമുഖനും തന്നേ.

11 അവൻ തല ഉത്തമ മാറ്റുള്ള തങ്കം,

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/368&oldid=190096" എന്ന താളിൽനിന്ന് ശേഖരിച്ചത്