താൾ:GaXXXIV5 1.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ. അത്യു. ഗീതം ൫. Song of Solomon, V. 357

11 ഹേ, കാന്തേ, നിന്റേ അധരങ്ങൾ മധുവിനെ പൊഴിയുന്നു,
നാവിൻ അടിയിൽ തേനും പാലും ഉണ്ടു,
നിന്റേ വസ്ത്രവാസന ലിബനോന്റേ മണം പോലേ ആകുന്നു.

12 കാന്തയായ സഹോദരി അടെച്ച തോട്ടവും
പൂട്ടിയ ഉറവും മുദ്രയിട്ട കിണറും ആകുന്നു.

18 നിന്നിൽ തളിൎത്ത് ഉണ്ടാകുന്നത്
ഉത്തമപഴങ്ങളോടു കൂടിയ മാതളനാരകം
ജടാമാഞ്ചി മയിലാഞ്ചിയും,

14 കുങ്കുമം വയമ്പു ലവങ്ങം
പലവിധകുന്തുരുക്കമരങ്ങളും
മൂറു അഗരു തുടങ്ങിയുള്ള
സുഗന്ധപശവൎഗ്ഗങ്ങളും ഉള്ളൊരു ചോലവനവും,

15 തോട്ടങ്ങൾ്ക്കു (വേണ്ടുന്ന) വെള്ളം പൊങ്ങുന്ന ഉറവും
ലിബനോനിൽനിന്ന് ഒഴുകുന്ന വീഴാറുകളും ആകുന്നു.

16 (ശുലമത്തി:) വടക്കങ്കാറ്റേ നീ ഉണൎന്നു തെന്നലേ നീ വന്നു
എൻ തോട്ടത്തിൽ അടിച്ചു അതിൻ സുഗന്ധങ്ങളെ പൊഴിഞ്ഞു പരത്തേ
എന്റേ പ്രിയൻ തൻ തോട്ടത്തിൽ വന്നു [ണമേ.
ഫലത്തിൽ തനിക്കു ശ്രേഷ്ഠമായതു ഭുജിപ്പൂതാക!

൫. അദ്ധ്യായം.

1 (ശലോമോ:) സഹോദരിയായ കാന്തേ, ഈ എന്റേ തോട്ടത്തിൽ ഞാൻ
എന്റേ മൂറും നറുമ്പശപ്പൂവും പറിച്ചു [വന്നു
എൻ തേൻപലകയോടും മധുവെ നുകൎന്നു
എൻ പാലും വീഞ്ഞും കടിച്ചു.
ഹേ തോഴരേ, നിങ്ങൾ തിന്നു കുടിച്ചു മദിച്ചിരിപ്പിൻ!

IV. പ്രേമചാഞ്ചല്യം മാറിയതു (—൬, ൯).

ശൂലമത്തി കാന്തനെ കിനാവിൽ മുഷിപ്പിച്ചപ്രകാരം കന്യമാരോടു അറിയി
ച്ചപ്പോൾ (൯) അവർ ചോദിച്ചതിന്ന് ഉത്തരമായി (൧൦) കാന്തനെ വൎണ്ണിച്ചു
(൬, ൧) വിടാത്ത സ്നേഹത്തെ ഉറപ്പിച്ചാറേ (൪) രാജാവു വന്നു അവളെ സ്തുതി
ച്ചതു.

5, 2 ഞാൻ ഉറങ്ങീട്ടും ഹൃദയം ഉണൎന്നിരിക്കുന്നു,
അതാ എന്റേ പ്രിയൻ (വാതില്ക്കൽ) മുട്ടുന്ന ഒച്ച!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/367&oldid=190094" എന്ന താളിൽനിന്ന് ശേഖരിച്ചത്