താൾ:GaXXXIV5 1.pdf/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

356 Song of Solomon, IV. ശ. അത്യു. ഗീതം. ൪.

നിന്റേ കൂന്തൽ ഗില്യാദ് മലയിൽ
അമരുന്ന കോലാട്ടിങ്കൂട്ടത്തിന്നു തുല്യം.

2 നിന്റേ പല്ലുകൾ കത്രിച്ചു കളയിൽനിന്നു
കയറുന്ന വെള്ളാട്ടിങ്കൂട്ടത്തോടു സമം,
അതിൽ ഓരോന്നു ഇരട്ട പെറ്റതും
കട്ടികൾ പോയ്പോകാത്തതും ആകുന്നു.

3 നിന്റേ ചിറികൾ അരക്കുനൂലിന്നു ഒത്തതും
വായി ലാവണ്യമുള്ളതുമാം.
മുഖപടത്തിൽ പിന്നേ
കവിൾ്ത്തടം ഉറുമാംപഴപ്പാതിയായി തോന്നുന്നു.

4 തട്ടുകളായി കെട്ടീട്ടു
വീരന്മാരെ മറെക്കുന്ന
ആയിരം പലിശകളെ തൂക്കിയിരിക്കുന്ന
ദാവിദിൻ ഗോപുരം പോലേ നിന്റേ കഴുത്തു.

5 സ്തനയുഗ്മം
താമരകളുടേ ഇടയിൽ മേയുന്ന
ഇരട്ട മാങ്കുട്ടികൾ്ക്കു സമം.

6 (ശൂലമത്തി:) നേരം ചെന്നു വെയിലാറി നിഴലുകൾ മണ്ടിപ്പോവോളം
ഞാൻ മൂറിൻ പൂമലെക്കും [(൨. ൧൭)
കുന്തുരുക്കക്കുന്നിലേക്കും പോകട്ടേ!

7 (ശലോമോ:) എന്റേ പ്രിയേ, നീ കറ ഒട്ടും ഇല്ലാതേ
സൎവ്വാംഗസുന്ദരി ആകുന്നു സത്യം.

8 അല്ലയോ കാന്തേ, നീ ലിബനോനെ വിട്ട്
എന്നോടു കൂടേ ലിബനോനിൽനിന്ന് ഇറങ്ങി
സിംഹഗുഹകളും
പുലിമലകളും ഉള്ള
അമനാമുകളിൽനിന്നും
ശനീർ ഹൎമ്മോൻ എന്ന ശിഖരങ്ങളിൽനിന്നും നോക്കിക്കൊള്ളും.

9 കാന്തയായ സഹോദരിയേ നീ എൻ ഹൃദയം അപഹരിച്ചു
കണ്ണുകളിൽ ഒന്നു കൊണ്ടും
കഴുത്തിലേ കണ്ണികളിൽ ഒന്നു കൊണ്ടും എന്റേ ഹൃദയം ഹരിച്ചു.

10 കാന്തയാം സഹോദരീ, നിന്റേ പ്രേമം എത്ര ശോഭയുള്ളതു!
വീഞ്ഞിനെക്കാൾ നിന്റേ പ്രേമവും
എല്ലാ സുഗന്ധങ്ങളെക്കാളും നിന്റേ തൈലവാസനയും എത്ര നല്ലതു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/366&oldid=190092" എന്ന താളിൽനിന്ന് ശേഖരിച്ചത്