താൾ:GaXXXIV5 1.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ. അത്യു. ഗീതം ൪. Song of Solomon, IV. 355

5 അല്ലയോ യരുശലേം പുത്രിമാരേ,
പ്രേമത്തിന്ന് ഇഷ്ടമാകുന്നതുവരേ
അനക്കരുതേ, ഉണൎത്തരുതേ! [ക്കുന്നു (൨, ൭).
വയലിലേ പേടമാനുകളെയും മൃഗികളെയും ഞാൻ ആണയിട്ടപേക്ഷി

III. കല്യാണം (—൫, ൧).

ശലോമോ ശുലമത്തിക്കു വിവാഹം നിശ്ചയിച്ചു ആഡംബരത്തോടേ നഗര
പ്രവേശം ചെയ്തശേഷം (൪, ൧) അവളോടു അന്നും (൫, ൧) പിറേറ ഉഷസ്സിങ്ക
ലും സംസാരിച്ചതു.

3, 6 അതാ മരുവിൽനിന്നു
പുകത്തൂണുകൾ പോലേ കരേറി
മൂറു കുന്തുരുക്കം മുതലായ
കച്ചവടച്ചൂൎണ്ണംകൊണ്ടുള്ള ധൂപത്തോടും ഈ വരുന്നവൾ ആരു പോൽ?

7 ഇതാ ശലോമോവിൻ ശിവിക ഇതു,
ഇസ്രയേൽ വീരരിൽ
അറുപതു ശൂരന്മാർ അതിന്റേ ചുറ്റും ഉണ്ടു,

8 എല്ലാവരും ആയുധധാരികൾ യുദ്ധാഭ്യാസികൾ,
രാത്രിയിലേ ഭയം നിമിത്തം
ഓരോരുത്തന്റേ അരയിൽ വാൾ (ഞേലുന്നു).

9 പള്ളിക്കട്ടിലിനെ ശലോമോ രാജാവ്
ലിബനോൻ മരങ്ങളെക്കൊണ്ടു് ഉണ്ടാക്കിച്ചു;

10 തുണുകൾ വെള്ളിയും
അണ പൊന്നും മെത്ത രക്താംബരവും ആക്കി
അടിത്തളമോ യരുശലേം പുത്രിമാരുടേ സ്നേഹത്താൽ
അലങ്കരിക്കപ്പെട്ടതു.

11 ചിയോൻ പുത്രിമാരേ, നിങ്ങൾ പുറപ്പെട്ടു
ശലോമോ രാജാവിനെ കണ്ടുകൊൾ്വിൻ!
ഈ കിരീടത്തെ അവന്റേ ഹൃദയസന്തോഷനാളാകുന്ന
കല്യാണദിവസത്തിൽ മാതാവ് ചൂടിച്ചിരിക്കുന്നു.

൪. അദ്ധ്യായം.

1 (ശലോമോ:) അല്ലയോ എന്റേ ഇഷ്ടേ, നീ സുന്ദരി ഇതാ സുന്ദരി (൧,
മുഖപടത്തിൽ കൂടി പ്രാവിൻ കണ്ണുകൾ പോലേ നിഴലിക്കുന്നു. [൧൫),


23*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/365&oldid=190090" എന്ന താളിൽനിന്ന് ശേഖരിച്ചത്