താൾ:GaXXXIV5 1.pdf/364

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

354. Song of Solomon, III. ശ. അത്യു. ഗീതം ൩.

പാട്ടിന്റേ സമയം അടുത്തു
കുറുപ്രാവിൻ കുരുട്ടലും നമ്മുടേ നാട്ടിൽ കേൾ്പാറായി.

18 അത്തി തൻ കായ്കളെ ചുവപ്പിക്കുന്നു
മുന്തിരികൾ പൂത്തു സൌരഭ്യത്തെ തൂകുന്നു
എൻ ഇഷ്ടേ എൻ സുന്ദരീ, എഴുനീറ്റു നടകൊൾ്ക!

14 അല്ലയോ പാറപ്പിളൎപ്പുകളിലും
ചുരത്തിൻ മറവിലും ഉള്ള എന്റേ പ്രാവേ,
നിൻ രൂപത്തെ ഇങ്ങു കാണിച്ചു സ്വരത്തെ കേൾ്പിക്കേണമേ!
നിൻ സ്വരം മധുരവും രൂപം മനോഹരവും തന്നേ എന്ന് അവൻ പറഞ്ഞു.

15 (ശൂലമത്തി പാടുന്നതു :) കുഴിനരികളെ പിടിച്ചു തരുവിൻ
വള്ളിപ്പറമ്പുകളെ വഷളാക്കുന്ന ചെറുനരികളെ (പിടിപ്പിൻ).
നമ്മുടേ പറമ്പുകൾ പൂക്കുന്നുവല്ലോ!

16 എന്റേ പ്രിയൻ എനിക്കും ഞാൻ അവന്നും ഉള്ളു,
താമരകളുടേ ഇടയിൽ മേയ്ക്കുന്നവന്ന്,

17 നേരം ചെന്നു വെയിൽ ആറി നിഴലുകൾ മണ്ടിപ്പോവോളം
എൻ പ്രിയ നീ മടങ്ങി
മാനിനോ കലക്കുട്ടിക്കോ തുല്യനായി (൮)
ഭിന്നിച്ച പൎവ്വതങ്ങളെ കടന്നു വാ!

൩. അദ്ധ്യായം.

1 രാത്രികളിൽ കിടക്കമേൽ ഞാൻ
(സ്വപ്നത്തിൽ) ആത്മസ്സേഹിതനെ തിരഞ്ഞു,
തിരഞ്ഞിട്ടും അവനെ കണ്ടില്ല.

2 ഞാൻ ഉടനേ എഴുനീല്ക്ക
പട്ടണത്തു തെരുവീഥികളിൽ ചുറ്റി
ആത്മസ്നേഹിതനെ നോക്കി നടക്കട്ടേ!
എന്നിട്ടു തിരിഞ്ഞാറേയും അവനെ കണ്ടുകിട്ടിയില്ല.

3 പട്ടണത്തിൽ ചുറ്റുന്ന കാവൽക്കാർ എന്നെ കണ്ടെത്തി,
എൻ ആത്മസ്നേഹിതനെ നിങ്ങൾ കണ്ടുവോ?

4 എന്നാറേ അവരെ വിട്ടു അല്പം കടന്നപ്പോൾ
ആത്മസ്നേഹിതനെ ഞാൻ കണ്ടെത്തി
അവനെ പിടിച്ചു
മാതൃഭവനത്തിൽ
ജനനിയറയിലേക്കു വരുത്തുവോളം വിടാതേ കൊണ്ടിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/364&oldid=190088" എന്ന താളിൽനിന്ന് ശേഖരിച്ചത്