താൾ:GaXXXIV5 1.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ. അത്യു. ഗീതം. ൨. Song of Solomon, II. 353

3 (ശൂലമത്തി:) കാട്ടുമരങ്ങളിൽ നാരകം ഏതു പ്രകാരം
അപ്രകാരം ബാലന്മാരിൽ എന്റേ പ്രിയൻ.
ആ തണലിൽ ഇരിപ്പാൻ ഞാൻ വാഞ്ഛിച്ചു
അതിൻ ഫലം എന്റേ വായ്ക്കു മധുരം.

4 അവൻ വീഞ്ഞുപുരയിൽ എന്നെ പൂകിച്ചു;
എന്മേലുള്ള അവന്റേ കൊടി സ്നേഹം തന്നേ.

5 ഞാൻ കാമനോവോടു കൂടി ഇരിക്കകൊണ്ടു
മുന്തിരിങ്ങക്കട്ടകളെ തന്നു നിവിൎത്തിപ്പിൻ
നാരങ്ങ കൊണ്ടു എന്നെ ആശ്വസിപ്പിപ്പിൻ!

6 അവന്റേ ഇടങ്കൈ എൻ തലയിൻ കീഴേ വെച്ചും
വലങ്കൈ എന്നെ ആശ്ലേഷിച്ചും ഇരിക്കുന്നു.

7 അല്ലയോ യരുശലേം പുത്രിമാരേ
പ്രേമത്തിന്നു ഇഷ്ടമാകുന്നതുവരേ,
അനക്കരുതേ, ഉണൎത്തരുതേ! [ന്നു.
വയലിലേ പേടമാനുകളെയും മൃഗികളെയും ഞാൻ ആണയിട്ടപേക്ഷിക്കു

II. അന്യോന്യാന്വേഷണം (—൩, ൫).

ശുലമത്തി നാട്ടിൽ വസിച്ചു പ്രിയൻ വരുന്നതു കണ്ടു (൧൦) ഇരുവരും സം
സാരിച്ചതും (൧൫) അവർ പാടി (൩, ൧) സ്വപ്നവിവരം അറിയിച്ചതും.

2, 8 ഹാ എൻ പ്രിയന്റേ ശബ്ദം!
അതാ മലകളിൽ ചാടി
കുന്നുകളിന്മേൽ തുള്ളിയും വരുന്നു.

9 എൻ പ്രിയൻ മാനിനോ
കലക്കുട്ടിക്കോ സമൻ.
ഇതാ ഈ ഭിത്തിക്കു പുറമേ നിന്നു
കിളിവാതിലുകളിൽ നോക്കി
അഴികളിൽ കൂടി സൂക്ഷിക്കുന്നുണ്ടു.

10 പ്രിയൻ എന്നോടു സംസാരിച്ചു:
എൻ പ്രിയേ എൻ സുന്ദരീ, എഴുനീറ്റു വരിക!

11 ഇതാ ഹിമകാലം കഴിഞ്ഞു
മഴയും മാറി വാങ്ങി,

12 പുഷ്പങ്ങൾ നിലത്തു കാണായി


23

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/363&oldid=190086" എന്ന താളിൽനിന്ന് ശേഖരിച്ചത്