താൾ:GaXXXIV5 1.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

352 Song of Solomon, II. ശ. അത്യു. ഗീതം ൨.

പറമ്പുകളിൽ കാവല്ക്കാരി ആക്കി വെച്ചു,
സ്വന്തപറമ്പിനെ മാത്രം ഞാൻ കാത്തില്ല.

7 എൻ ആത്മസ്സേഹിത, നീ എവിടേ മേയ്ക്കുന്നു?
നിന്റേ ചങ്ങാതിമാരുടേ ആട്ടിങ്കൂട്ടങ്ങളുടേ അരികേ
ഞാൻ മുഖം മൂടിയ സ്ത്രീയെ പോലേ തോന്നാതേ ഇരിപ്പാൻ
നീ ഉച്ചെക്കു കിടക്കുമാറാകുന്ന ഇടത്തെ എന്നോടു അറിയിക്ക!

8 (കന്യമാർ:) സ്ത്രീകളിൽ അതിസുന്ദരി, നീ അറിയുന്നില്ല എങ്കിൽ
ആട്ടിൻചുവടുകളെ നോക്കി പുറപ്പെട്ടു
ഇടയന്മാരുടേ കൂടാരസമീപത്തു നിന്റേ കുഞ്ഞാടുകളെ മേച്ചുകൊൾ്ക!

9 (ശലോമോ:) എന്റേ ഇഷ്ടേ, ഫരവൊത്തേരിലുള്ള കുതിരയോടു
ഞാൻ നിന്നിൽ സാദൃശ്യം കണ്ടു.

10 ചങ്ങലകളിൽ നിന്റേ കവിളും
കോത്ത മാലയിൽ കഴുത്തും എത്ര ഭംഗിയായി.

11 ഞങ്ങൾ നിണക്കു പൊൻചരടുകളെ
വെള്ളിപ്പുള്ളികളോടേ തീൎപ്പിക്കാം.

12 (ശൂലമത്തി:) രാജാവ് മേശെക്കു ഇരിക്കുവോളം
എന്റേ ജടാമാംസിസുഗന്ധത്തെ പുറപ്പെടുവിച്ചു.

13 എൻ പ്രിയൻ എനിക്കു സ്തനമദ്ധ്യേ
കിടക്കുന്ന മൂറിൻ കിഴി ആകുന്നു.

14 എംഗദിയിലേ പറമ്പുകളിൽ
മയിലാഞ്ചിപ്പൂക്കുല പോലേയും എനിക്കു പ്രിയൻ ആകുന്നതു.

15 (ശലോമോ:) അല്ലയോ എന്റേ ഇഷ്ടേ, നീ സുന്ദരി
ഇതാ സുന്ദരി, നിന്റേ കണ്ണുകൾ പ്രാവുകൾ തന്നേ.

16 (ശൂലമത്തി:) അല്ലയോ എൻ പ്രിയ, നീ സുന്ദരൻ മനോഹരനും ആകുന്നു.
നമ്മുടേ ശയനം ഇളമ്പച്ച,

17 നമ്മുടേ വീടുകളിലേ ഉത്തരങ്ങൾ ദേവദാരുക്കളും
മച്ച് പീനമരങ്ങളും ആം.

2, 1 ഞാൻ ശരോനിലേ മേത്തോന്നിപ്പൂവും
താഴ്വരകളിലേ താമരയും അത്രേ.

൨. അദ്ധ്യായം.

2 (ശലോമോ:) മുള്ളുകളുടേ ഇടയിൽ താമരപ്പൂ ഏതുപ്രകാരം
അപ്രകാരം ബാലമാരിൽ എന്റേ പ്രിയ.-

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/362&oldid=190084" എന്ന താളിൽനിന്ന് ശേഖരിച്ചത്