താൾ:GaXXXIV5 1.pdf/361

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


THIE
SONG OF SOLOMON.

ശലോമോവിന്റേ
അത്യുത്തമഗീതം.

I.പ്രേമാരംഭം (— ൨, ൭).

൧. അദ്ധ്യായം.

അരമനയിലേ കന്യമാർ ശലോമോവിനെ സ്തുതിക്കുമ്പോൾ (൫) നാട്ടിൽനി
ന്നു കൊണ്ടുവന്ന ശൂലമത്തി ദൂരസ്ഥനെ ധ്യാനിക്കുന്നതു (൮) കന്യമാർ ആക്ഷേ
പിക്കയും (൯) രാജാവ് പ്രവേശിച്ചു അവളെ കാമിച്ചു നോക്കുകയും (൧൨) അ
വൾ സന്തോഷിച്ചു അവനെ കൊണ്ടാടി (൧൫) ഇരുവരും തമ്മിൽ സംസാരിച്ചതു.

2 (കന്യമാർ:) അവന്റേ മുഖചുംബനങ്ങൾ കൊണ്ട് എന്നെ ചുംബിപ്പാറാ
വീഞ്ഞിനെക്കാൾ നിന്റേ പ്രേമം നല്ലതു, [ക!

3 നിന്റേ തൈലങ്ങൾ വാസനെക്ക് ഉത്തമം.
തൈലം പോലേ തിരുനാമം പകൎന്നു വ്യാപിക്കകൊണ്ടു
കന്യമാർ നിന്നെ സ്നേഹിക്കുന്നു.

4 എന്നെ വലിക്ക നിന്റേ വഴിയേ നാം ഓടുക!
രാജാവ് അരമനെക്കകത്ത് എന്നെ വരുത്തി
നിന്നിൽ ഞങ്ങൾ സന്തോഷിച്ചാനന്ദിച്ചു
വീഞ്ഞിലും അധികം നിൻ പ്രേമത്തെ വൎണ്ണിക്കും
നേരിലല്ലോ അവർ നിന്നെ സ്നേഹിക്കുന്നു
[ഹരി ആകുന്നു,

5 (ശൂലമത്തി:) യരുശലേം പുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും മനോ
കെദാൎയ്യകൂടാരങ്ങളും ശലോമോവിൻ വിരിപ്പുകളും എന്ന പോലേ തന്നേ.

6 വെയിൽ പറ്റി
ഞാൻ കറുത്തു പോകകൊണ്ടു എന്നെ നോക്കരുതു.
എന്റേ അമ്മയുടേ മക്കൾ എന്നെ കോപിച്ചു

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/361&oldid=190082" എന്ന താളിൽനിന്ന് ശേഖരിച്ചത്