താൾ:GaXXXIV5 1.pdf/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

350 Ecclesiastes, XII. സഭാപ്രസംഗി ൧൨.

9 ശേഷം സഭാപ്രസംഗി ജ്ഞാനിയായിരുന്നതല്ലാതേ
ജനത്തിന്നു അറിവു പഠിപ്പിക്കയും
തൂക്കി ആരാഞ്ഞുംകൊണ്ടു അനേകം സദൃശങ്ങളെ രചിക്കയും ചെയ്തു.

10 സഭാപ്രസംഗി ഇഷ്ടവചനങ്ങളെയും
നേരായി എഴുതിയ സത്യവാക്കുകളെയും കണ്ടെത്തുവാൻ അന്വേഷിച്ചു,

11 ജ്ഞാനികളുടേ വാക്കുകൾ തോട്ടികളോടും
മാലകളായി ചേൎത്തവ തറച്ച ആണികളോടും ഒക്കും,
ഓർ ഇടയനാൽ കൊടുക്കപ്പെട്ടിരിക്കുന്നു.

12 ശേഷം എന്മകനേ, ബുദ്ധി വെക്ക:
ബഹുപുസ്തകങ്ങളെ ഉണ്ടാക്കുന്നതിന്ന് അറ്റം ഇല്ല
അത്യന്തവിദ്യാഭ്യാസവും ജഡത്തിന്നു ആയാസമത്രേ.

13 എല്ലാം കേട്ട ശേഷം കാൎയ്യത്തിന്റേ തുകയാവിതു:
ദൈവത്തെ ഭയപ്പെട്ടു അവന്റേ കല്പനയെ കാത്തുകൊൾ്ക
ഇത് എല്ലാ മനുഷ്യനും വേണ്ടതല്ലോ.

14 കാരണം നല്ലതായാലും തീയതായാലും സകലക്രിയയെയും
ദൈവം മറഞ്ഞതിന്ന് ഒക്കെക്കും (നടത്തും) ന്യായവിധിയിൽ വരുത്തും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/360&oldid=190080" എന്ന താളിൽനിന്ന് ശേഖരിച്ചത്