താൾ:GaXXXIV5 1.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26 Job, XV. ഇയ്യോബ് ൧൫. അ.

<lg n="20"> ദുഷ്ടൻ ഉള്ള നാൾ ഒക്കെയും
ശഠൻ തനിക്കു നിക്ഷേപിച്ച ആണ്ടുകളുടെ എണ്ണത്തോളവും പിടെഞ്ഞി</lg>

<lg n="21"> പേടികളുടെ ഒച്ച അവന്റെ ചെവികളിൽ (ഉണ്ടു), [രിക്കുന്നു.
പാഴാക്കുന്നവൻ അവനു സമാധാനത്തിൽ തന്നേ വരുന്നു.</lg>

<lg n="22"> അന്ധകാരത്തിൽനിന്നു മടങ്ങി വരുന്നതു വിശ്വസിക്കുന്നില്ല,
വാളിനെ നോക്കി നോക്കി കൊള്ളും.</lg>

<lg n="23">എവിടേ എന്നിട്ട് അപ്പത്തിന്നായി ഉഴലുന്നു.
ഇരിട്ടിൻനാൾ തൻ കൈക്കൽ ഒരുങ്ങി വന്നു എന്ന് അവൻ അറിയുന്നു.</lg>

<lg n="24"> ഞെരിക്കവും ക്ലേശവും അവനെ അരട്ടുന്നു,
(യുദ്ധ) കോലാഹലത്തിന്നു കോപ്പു കൂട്ടിയ രാജാവെ പോലേ ഇവ അവ</lg>

<lg n="25"> കാരണം ദേവനെ കൊള്ളേ അവൻ കൈ നീട്ടി, [നെ ആക്രമിക്കും.
സൎവ്വശക്തനോടു വിക്രമിച്ചെഴുന്നു.</lg>

<lg n="26"> കഴുത്തു ഞെളികേ,
തൻ പലിശകളുടെ മുഴകൾ തുടുതുട തിങ്ങവേ അവന്റെ നേരേ ഓടി.</lg>

<lg n="27"> തൻ മുഖത്തെ മേദസ്സിനാൽ മൂടി,
നടുവിനെ കൊഴുപ്പുകൊണ്ടു പൊതിഞ്ഞു വെച്ചുവല്ലോ.</lg>

<lg n="28"> സന്നമായി പോയ ഊരുകളിൽ,
നിവാസി ഇല്ലാതേ കല്ക്കുന്നുകളായി തീരേണ്ടുന്ന വിടുകളിൽ കുടിയിരുന്നു.</lg>

<lg n="29"> സമ്പന്നനായിരിക്കയില്ല, അവന്റെ പ്രാപ്തി നിവിരുകയില്ല,
അവന്റെ വിത്തം ഭൂമിയിൽ പരക്കയും ഇല്ല.</lg>

<lg n="30"> ഇരിട്ടിൽനിന്ന് അവൻ മാറി പോകയില്ല,
തീകാറ്റ് അവന്റെ തളിരിനെ ഉണക്കും,
തൻ വായുടെ ശ്വാസത്താലേ അവൻ നീങ്ങി പോകും.</lg>

<lg n="31"> മാറ്റിത്വം പിണഞ്ഞവൻ വ്യൎത്ഥത്തിൽ വിശ്വസിക്കായ്ക!
അവന്റെ കൈമാറ്റം വ്യൎത്ഥമായി വരുമല്ലോ.</lg>

<lg n="32"> തൻ നാൾ ആകും മുമ്പേ (ആയുസ്സു) തികഞ്ഞു,
അവന്റെ കൊമ്പു പച്ച കാണ്കയും ഇല്ല.</lg>

<lg n="33"> മുന്തിരിവള്ളിപോലേ അവൻ തൻ പിഞ്ചുകളെ കുടഞ്ഞു,
ഒലീവമരം പോലേ തൻ പൂക്കളെ കൊഴിക്കുന്നു.</lg>

<lg n="34"> കാരണം ബാഹ്യന്മാരുടെ കൂട്ടം മച്ചിപ്രായം,
കൈക്കൂലിയാളുടെ കൂടാരങ്ങളെ തീ തിന്നുന്നു.</lg>

<lg n="35"> അവൎക്കു കിണ്ടത്താൽ ഗൎഭധാരണവും അതിക്രമത്താൽ പ്രസവവും ഉണ്ടു,
അവരുടെ ഉദരം ചതിയെ ഒരുക്കുന്നതു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/36&oldid=189447" എന്ന താളിൽനിന്ന് ശേഖരിച്ചത്