താൾ:GaXXXIV5 1.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാപ്രസംഗി ൧൨. Ecclesiastes, XII. 349

൧൨. അദ്ധ്യായം.

1. നിന്റേ യൌവനദിവസങ്ങളിൽ നിന്റേ സ്രഷ്ടാവിനെ ഓൎത്താലും,
തിന്മനാളുകൾ വരുന്നതിന്നും
ഇതിൽ എനിക്ക് ഇഷ്ടം ഒട്ടും ഇല്ല എന്നു നീ പറയുന്ന ആണ്ടുകൾ അണ

2 സൂൎയ്യനും വെളിച്ചവും യുന്നതിന്നും മുമ്പേ തന്നേ!
ചന്ദ്രാദിനക്ഷത്രങ്ങളും ഇരുണ്ടു പോകുന്നതിന്നും
മാരി പെയ്തിട്ടു കാറുകൾ തിരിച്ചു വരുന്നതിന്നും മുമ്പേ തന്നേ;

3 ഭവനത്തിന്റേ കാവൽക്കാർ വിറെക്കയും
സ്ഥിരബലവാന്മാർ കോടുകയും
അരെക്കുന്നവർ കുറയുന്തോറും പണി ഒഴിക്കയും
ജാലവാതിലുകളിൽ കൂടി നോക്കുന്നവർ ഇരുളുകയും,

4 അരെക്കുന്ന ഒച്ച മാഴ്കുമേ
തെരുവിലേ കതകുകൾ അടെക്കയും
കുരികിലിന്റേ ശബ്ദത്തിന്ന് എഴുനീല്ക്കയും
പാട്ടുകാരത്തികൾ ഒക്കെയും വാങ്ങുവാറാകയും ചെയ്യുന്നാൾ തന്നേ;

5 കയറ്റത്തിന്നും അവർ ഭയപ്പെടും
വഴിയിൽ വെച്ചു ഭീഷണികൾ (കാണും),
ബാദാം പൂക്കയും തുള്ളൻ ചുമടായി തീരുകയും
രോചനക്കുരു ചതിക്കയും ചെയ്യും;
മനുഷ്യനാകട്ടേ തന്റേ നിത്യഭവനത്തിലേക്കു പോകുന്നു
തൊഴിക്കുന്നവർ തെരുവിൽ ചുറ്റുകയും ചെയ്യുന്നു;

6 വെള്ളിച്ചരടു അറുകയും
പൊൻകലം പൊട്ടുകയും
ഉറവിങ്കൽ കുടം ഉടകയും
കിണറ്റിൽ ചക്രം തകരുകയും,

7 പൊടി ഇരുന്ന പ്രകാരം ഭൂമിയിലേക്കു തിരികയും
ആത്മാവ് നല്കിയ ദൈവത്തിങ്കലേക്കു മടങ്ങി ചേരുകയും ചെയ്യും മുമ്പേ
[തന്നേ (ഓൎത്തു കൊണ്ടാലും).

8 ഹാ മായകളുടേ മായ എന്നു സഭാപ്രസംഗി പറയുന്നു,
സകലവും മായയത്രേ (൧, ൨).

തീൎച്ച.

(൯) ഈ സാധാരണപ്രബോധനത്തിന്റേ താല്പൎയ്യമായതു (൧൨) ന്യായവി
ധിയെ ഓൎത്തു ദേവഭക്തിയിലേ നടപ്പു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/359&oldid=190079" എന്ന താളിൽനിന്ന് ശേഖരിച്ചത്