താൾ:GaXXXIV5 1.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാപ്രസംഗി ൯. Ecclesiastes, IX. 345

അവർ ജീവിപ്പോളം ഹൃദയത്തിൽ ഭ്രാന്തത വസിക്കുന്നതും ഉണ്ടു;
അവൻ തീൎന്ന ശേഷമോ പ്രേതന്മാരുടേ അടുക്കലത്രേ.

4 ഇതിങ്കൽ തെരിഞ്ഞെടുക്കപ്പെടുന്നത് ആരു പോൽ?
എല്ലാ ജീവികളോടും പ്രത്യാശ ഉള്ളു
ചത്ത സിംഹത്തിലും ജീവനുള്ള നായി നല്ലതല്ലോ.

5 എങ്ങനേ എന്നാൽ ചാകും എന്നു ജീവനുള്ളവർ അറിയുന്നു,
പ്രേതന്മാരോ ഒന്നും അറിയാത്തവരും
അവരുടേ ഓൎമ്മയും മറന്നു പോകയാൽ കൂലി ഒട്ടും ഇല്ലാത്തവരും ആകുന്നു.

6 അവരുടേ സ്നേഹവും ദ്വേഷവും എരിവും പണ്ടു കെട്ടു പോയി
സൂൎയ്യനു കീഴിൽ നടക്കുന്ന സകലത്തിലും
അവൎക്ക് ഓർ ഓഹരിയുമില്ല.

7 എന്നാൽ അല്ലയോ സന്തോഷത്തോടേ നിന്റേ ആഹാരം ഭക്ഷിക്ക
സുഖമനസ്സോടേ വീഞ്ഞിനെ കുടിക്ക,
സാക്ഷാൽ നിന്റേ ക്രിയകൾ പണ്ടു ദൈവത്തിന്നു രുചിച്ചുവല്ലോ.

8 നിന്റേ വസ്ത്രങ്ങൾ എല്ലായ്പോഴും വെള്ളയാക
തലെക്ക് എണ്ണ കുറകയും അരുതേ!

9 അവൻ സൂൎയ്യനു കീഴിൽ നിണക്കു തന്ന
മായാജീവന്റേ ദിവസങ്ങൾ എല്ലാം
നീ സ്നേഹിക്കുന്ന ഭാൎയ്യയോട് ഒന്നിച്ചു
നിന്റേ മായാദിവസങ്ങൾ പൎയ്യന്തം ജീവനെ അനുഭവിച്ചുകൊൾ്ക,
നീ സൂൎയ്യനു കീഴിൽ അദ്ധ്വാനിക്കുന്ന നിന്റേ പ്രയാസത്തിലും
ജീവനിലും ഇതത്രേ നിന്റേ ഓഹരി.

10 നിന്റേ ഉൗക്കു കൊണ്ടു കൈക്കു ചെയ്വാൻ എത്തുന്നേടത്തോളം ചെയ്തുകൊ
നീ ചെല്ലുന്ന പാതാളത്തിൽ ൾ്ക;
ക്രിയയും യുക്തിയും അറിവും ജ്ഞാനവും ഒട്ടും ഇല്ല പോൽ!

11 ഞാൻ തിരിഞ്ഞു സൂൎയ്യന്നു കീഴിൽ കണ്ടിതു:
കാലവും യദൃഛ്ശയും എല്ലാവൎക്കും സംഭവിപ്പതാൽ
വേഗവാന്മാൎക്ക് ഓട്ടവും ഇല്ല
വീരന്മാൎക്ക് യുദ്ധവും ഇല്ല ജ്ഞാനികൾ്ക്ക് ആഹാരവും ഇല്ല
വിവേകികൾ്ക്കു സമ്പത്തും ഇല്ല അറിയുന്നവൎക്കു കൃപയും ഇല്ല.

12 തന്റേ കാലത്തെ പോലും മനുഷ്യൻ അറിയുന്നില്ലല്ലോ,
വല്ലാത്ത വലയിൽ പിടിപെടുന്ന മീനുകൾ്ക്കും
കണിയിൽ അകപ്പെടുന്ന കുരികിലുകൾ്ക്കും ഒത്തവണ്ണമേ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/355&oldid=190071" എന്ന താളിൽനിന്ന് ശേഖരിച്ചത്