താൾ:GaXXXIV5 1.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൧൫. അ. Job, XV. 25

<lg n="">പ്രയോജനമില്ലാത്ത മൊഴികളാലും തൎക്കിക്കുമോ?</lg>

<lg n="4"> നീയോ സാക്ഷാൽ (ദേവ) ഭയത്തെ പൊട്ടിച്ചു,
ദേവധ്യാനത്തെ പറിച്ചുകളയുന്നു.</lg>

<lg n="5"> നിന്റെ വായി തന്നേ നിന്റെ കുറ്റത്തെ ഗ്രഹിപ്പിക്കുന്നുവല്ലോ,
കൌശലക്കാരുടെ നാവിനെ നീ തെരിഞ്ഞെടുക്കുന്നു.</lg>

<lg n="6"> ഞാനല്ല, നിന്റെ വായേ നിണക്കു കുറ്റം വിധിപ്പു,
നിന്റെ നേരേ സാക്ഷി നില്പതു നിന്റെ അധരങ്ങൾ തന്നേ.</lg>

<lg n="7"> (എന്ത്) ഒന്നാം മനുഷ്യനായി നീ പിറന്നുവോ?
കുന്നുകൾ്ക്കും മുമ്പേ ഉത്ഭവിച്ചുവോ?</lg>

<lg n="8"> ദൈവത്തിന്റെ മന്ത്രിസഭയിൽ നീ കേൾ്ക്കയോ?
ജ്ഞാനത്തെ (തീര) പറിച്ചെടുക്കയോ?</lg>

<lg n="9"> ഞങ്ങൾ അറിയാത്തത് എന്തൊന്നു നീ അറിഞ്ഞു?
ഞങ്ങൾ്ക്കു തോന്നാത്തത് എന്തു ബോധിക്കുന്നു?</lg>

<lg n="10"> കിഴവനും നരയനും ഞങ്ങളിൽ കൂടേ ഉണ്ടു,
നിൻ അപ്പനേക്കാളും വയസ്സേറയുള്ളവൻ തന്നേ.</lg>

<lg n="11"> ദേവാശ്വാസനങ്ങളും
നിന്നോടു പതുക്കേ ചൊല്ലിയ വാക്കും നിണക്കു പോരേ?</lg>

<lg n="12"> നീ ദേവനെക്കൊള്ളേ നിന്റെ ശ്വാസം തിരിച്ചു,
ഈ വക മൊഴികളെ വായിൽനിന്നു പുറപ്പെടുവിക്കയാൽ,</lg>

<lg n="13"> നിന്റെ ഹൃദയം നിന്നെ കൊണ്ടുപോകുന്നത് എന്തു?
കണ്ണുകൾ ചുവത്തുന്നതും എന്തു?-</lg>

<lg n="14"> മൎത്യൻ നിൎമ്മലനായും
പെൺപെറ്റവൻ നീതിമാനായും കാണ്മാൻ എമ്മാത്രം?</lg>

<lg n="15"> കണ്ടാലും തന്റെ വിശുദ്ധരിലും അവൻ വിശ്വസിക്കാതു,
സ്വൎഗ്ഗങ്ങൾ്ക്കും അവന്റെ കണ്ണുകളിൽ നിൎമ്മലത ഇല്ല.</lg>

<lg n="16"> വെള്ളം പോലേ അക്രമത്തെ കുടിച്ചു കൊണ്ടു
അറെപ്പും പുളിപ്പും ആയ്പോയ ആൾ പിന്നേയോ!</lg>

<lg n="17"> ഞാൻ നിന്നോടു വിവരിക്കാം, എന്നെ കേട്ടു കൊണ്ടാലും,
ഞാൻ ദൎശിച്ചതിനെ വൎണ്ണിക്കട്ടേ,</lg>

<lg n="18"> ജ്ഞാനികൾ പിതാക്കളിൽനിന്നു (കേട്ടു)
മറെക്കാതേ കഥിപ്പതിനെ തന്നേ.</lg>

<lg n="19">ഈ ദേശം അവൎക്കത്രേ കൊടുക്കപ്പെടുമ്പോൾ,
അന്യൻ ആരും കലൎന്നു വരാത്ത (പൂൎവ്വമാർ ചൊല്ലിയതു);</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/35&oldid=189445" എന്ന താളിൽനിന്ന് ശേഖരിച്ചത്