താൾ:GaXXXIV5 1.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

336 Ecclesiastes, IV. സഭാപ്രസംഗി ൪.

2 എന്നിട്ട് ഇതുവരേ ഉയിരോടിരിക്കുന്ന ജീവികളെക്കാളും
പണ്ടു മരിച്ച ചാവാളരെ ഞാൻ കൊണ്ടാടി,

3 ഇരുവരിലും നല്ലതോ സൂൎയ്യനു കീഴിൽ നടക്കുന്ന
വല്ലാത്ത പണിയെ കാണാതേ
ഇതുവരേ ഉണ്ടാകാത്തവനത്രേ!

4 എല്ലാ അദ്ധ്വാനത്തെയും പണിയിലേ പ്രാപ്തിയെയും ഞാൻ കണ്ടിതു:
ഇന്നവൻ കൂട്ടുകാരന്റെ വെല്ലുവാൻ വാശി പിടിക്കുന്നത് എന്നത്രേ,
അതും മായയും കാറ്റിലേ ആസക്തിയും തന്നേ.

5 മൂഢൻ കൈകളെ കെട്ടിക്കൊണ്ടു
സ്വമാംസത്തെ ഭക്ഷിക്കുന്നു (എങ്കിലും),

6 രണ്ടു കയ്യിലും അദ്ധ്വാനവും കാറ്റിലേ ആസക്തിയും നിറയുന്നതിനെ
ഒരു പോങ്ങ സ്വസ്ഥത നല്ലതല്ലോ. [ക്കാൾ

7 ഞാൻ തിരിഞ്ഞു സൂൎയ്യന്നു കീഴിൽ ഒരു മായ കണ്ടിതു:

8 ഒരുവൻ ഉണ്ടു രണ്ടാമൻ ഇല്ല,
മകനും സഹോദരനും അവന് ഇല്ല
എങ്കിലും അവന്റേ എല്ലാ അദ്ധ്വാനത്തിന്നും അവസാനം ഇല്ല
കണ്ണിന്നു സമ്പത്തിനാൽ തൃപ്തിയും ഇല്ല;
പിന്നേ ആൎക്കാകുന്നു ഞാൻ അദ്ധ്വാനിച്ചു ദേഹിക്കു നന്മകളെ കുറെച്ചു
എന്നുള്ളതും മായയും വല്ലാത്ത കഷ്ടവും അത്രേ. കൊള്ളുന്നത്?

9 ഒരുവനെക്കാൾ, ഇരുവരും നല്ലു
അവരുടേ അദ്ധ്വാനത്തിൽ നല്ല കൂലി കിട്ടുന്നുവല്ലോ;

10 എന്തെന്നാൽ അവർ വീണാലും ഒരുത്തൻ ചങ്ങാതിയെ നിവിൎത്തും
വീണാൽ നിവിൎത്തുവാൻ രണ്ടാമനില്ല എങ്കിൽ
ഏകൻ അയ്യയ്യോ!

11 പിന്നേ ഇരുവർ കിടന്നാൽ അവൎക്കു ചൂടുണ്ടു
ഒരുത്തന്നോ എങ്ങനേ ചൂടു പിടിക്കും?

12 ഒരുത്തനോടു പിടിച്ചു പറിച്ചാൽ
ഇരുവരും എതിർ നില്ക്കും
മുപ്പിരിനൂൽ വേഗത്തിൽ അററുപോകയുമില്ല.

13 ഇനി ബുദ്ധിയെ തെളിയിപ്പാൻ സമ്മതിക്കാതോളം
മൂഢനായ മൂത്ത രാജാവിനെക്കാൾ
അഗതിയും ജ്ഞാനിയുമായ ബാലൻ കൊള്ളാം.

14 അവന്റേ രാജ്യത്തിൽ ഇവൻ ദരിദ്രനായി പിറന്നിട്ടും
ബന്ദെഖാനയിൽനിന്നു വാഴുവാൻ പുറപ്പെടുന്നുവല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/346&oldid=190053" എന്ന താളിൽനിന്ന് ശേഖരിച്ചത്