താൾ:GaXXXIV5 1.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

334 Ecclesiastes, III. സഭാപ്രസംഗി ൩.

3 കൊല്ലുവാൻ കാലം ചികിത്സിപ്പാനും കാലം,
ഇടിപ്പാൻ കാലം പണിയിപ്പാനും കാലം;

4 കരവാൻ കാലം ചിരിപ്പാനും കാലം,
തൊഴിപ്പാൻ കാലം തുള്ളുവാനും കാലം;

5 കല്ലുകൾ ചാടുവാൻ കാലം കല്ലുകളെ കൂട്ടുവാനും കാലം,
പുണൎവ്വാൻ കാലം പുണൎച്ച ഒഴിപ്പാനും കാലം;

6 തിരവാൻ കാലം കളവാനും കാലം,
സൂക്ഷിപ്പാൻ കാലം എറിവാനും കാലം;

7 കീറുവാൻ കാലം തുന്നുവാനും കാലം,
മിണ്ടായ്വാൻ കാലം ഉരിയാടുവാനും കാലം;

8 സ്നേഹിപ്പാൻ കാലം ദ്വേഷിപ്പാനും കാലം,
യുദ്ധകാലവും സമാധാനകാലവും (ഉണ്ടു).

9 (ഇങ്ങനേ എല്ലാം) പ്രവൃത്തിക്കുന്നവൻ
അദ്ധ്വാനിക്കുന്നതുകൊണ്ടു ആദായം എന്തു?

10 ദൈവം മനുഷ്യപുത്രൎക്കു കഷ്ടിപ്പാൻ
കൊടുത്ത കഷ്ടത്തെ (൧, ൧൩) ഞാൻ കണ്ടു:

11 അവൻ സകലവും തൽകാലത്തിങ്കൽ ശുഭമാക്കി തീൎത്തു
അവരുടേ ഹൃദയത്തിൽ നിത്യതയെയും ഇട്ടിരിക്കുന്നു,
ദൈവം ചെയ്യുന്ന ക്രിയയെ മാത്രം
മനുഷ്യൻ ആദിമുതൽ അന്തത്തോളം ഗ്രഹിപ്പാറില്ലല്ലോ.

12 (ആകയാൽ) ജീവകാലത്തിൽ സന്തോഷിച്ചുംകൊണ്ടു നന്മ ചെയ്യുന്നത് ഒ
അവൎക്ക് നല്ലത് ഒന്നുമില്ല എന്നും, [ഴികേ

13 ഏതു മനുഷ്യനും തിന്നു കുടിച്ചു
തന്റേ സകല അദ്ധ്വാനത്തിലും നന്മ അനുഭവിച്ചാൽ
അതു ദേവവരം തന്നേ എന്നും ഞാൻ അറിഞ്ഞു.

14 ദൈവം ചെയ്യുന്നത് എല്ലാം നിത്യമുള്ളതു
അതിൽ കൂട്ടുവാനും കുറെപ്പാനും ഏതുമില്ല എന്നും
(ജനങ്ങൾ) അവന്മുമ്പിൽ ഭയപ്പെടുവാൻ അവൻ സംഗതി വരുത്തി എ

15 ഉണ്ടായിട്ടുള്ളതു പണ്ടേതത്രേ [ന്നും അറികയും ചെയ്തു,
ഉണ്ടാവാനുള്ളതും പണ്ടു ഉണ്ടായിരുന്നു,
നീങ്ങി കഴിഞ്ഞതിനെ ദൈവം പിന്നേയും തേടുന്നു.

16 ശേഷം ഞാൻ സൂൎയ്യനു കീഴിൽ കണ്ടിതു:
ന്യായവിസ്താരം നടക്കുന്ന സ്ഥലത്തു ദുഷ്ടതയും
നീതിയുടേ സ്ഥലത്തു ദുഷ്ടതയും അതാ!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/344&oldid=190049" എന്ന താളിൽനിന്ന് ശേഖരിച്ചത്