താൾ:GaXXXIV5 1.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാപ്രസംഗി ൩. Ecclesiastes, III. 333

22 എങ്ങനേ എന്നാൽ സൂൎയ്യനു കീഴിൽ മനുഷ്യൻ
അദ്ധ്വാനിക്കുന്ന സകല പ്രയത്നത്തിലും
ഹൃദയാസക്തിയിലും അവന് എന്തുള്ളു?

28 അവന്റേ ദിവസങ്ങൾ ഒക്കയും ദുഃഖിതങ്ങളും
അവന്റേ പ്രയാസം വ്യസനവും ആകുന്നുവല്ലോ
രാത്രിയിലും അവന്റേ ഹൃദയം കിടക്കുന്നില്ല പോൽ,
അതും മായയത്രേ.

24 തിന്നും കുടിച്ചും കൊണ്ടു
തന്റേ അദ്ധ്വാനത്തിൽ സ്വദേഹിയെ നന്മ അനുഭവിപ്പാറാക്കുന്നതല്ലാ
മനുഷ്യരിൽ നല്ലതില്ല. [തേ
ആയതു കൂടേ ദൈവത്തിൻ കയ്യിൽനിന്നത്രേ എന്നു ഞാൻ കണ്ടു;

25 അവങ്കൽനിന്ന് ഒഴികേ ആരു പോൽ തിന്നും
ആർ അനുഭോഗിക്കും?

26 അവനാകട്ടേ തൻ കാഴ്ചെക്കു നല്ലവനായി തോന്നുന്ന മനുഷ്യനു
ജ്ഞാനവും അറിവും സന്തോഷവും നല്കുന്നു.
പാപിയായവന്നോ ശേഖരിച്ചു സ്വരൂപിക്കുന്ന കഷ്ടത്തെ കൊടുക്കുന്നതു
ദൈവമുമ്പാകേ നല്ലവനായവനു ലഭിപ്പിപ്പാൻ വേണ്ടി;
ആയതു കൂടേ മായയും കാറ്റിലേ ആസക്തിയും തന്നേ.

൩. അദ്ധ്യായം.
(൫, ൧൯).

പ്രപഞ്ചത്തിൽ സ്ഥാപിച്ചു കാണുന്ന നിത്യവ്യവസ്ഥയെ (൯) മനുഷ്യനു
മാറ്റുവാൻ കഴിയായ്കയാൽ നന്മ ചെയ്തുകൊണ്ടു ദേവവരങ്ങളിൽ സന്തോഷിപ്പ
തത്രേ പുരുഷാൎത്ഥം (൧൬) രാജ്യത്തിലേ അനീതി പിങ്കാലസംശയം മുതലായ
ആതങ്കങ്ങളെ പോക്കുവാൻ ദൈവത്തിൻ ന്യായവിധിയിൽ ആശ്രയിച്ചു ത
ന്റേ നിസ്സാരതയെ അറിഞ്ഞിട്ടു വേണം (൪, ൧) പിന്നേ ലോകപീഡ (൪) സ
ത്തുക്കളിലേ അസൂയ (൭) ലോഭഭ്രാന്തു (൧൩) ബഹുമാനത്തിന്റേ ചാപല്യം ഇവ
വിചാരിച്ചാൽ സങ്കടം ഉണ്ടെങ്കിലും (൧൭) ഏകാഗ്രഭക്തിയാലും (൫, ൭) അത്യുന്ന
തങ്കലേ ആശ്രയത്താലും (൧൨) അല്പസന്തുഷ്ടിയാലും ആ പുരുഷാൎത്ഥം സാധിക്കും.

1 സകലത്തിന്നും സമയവും
വാനത്തിങ്കീഴിൽ എല്ലാകൎമ്മത്തിന്നും തൽകാലവും ഉണ്ടു.

2 പിറപ്പാൻ കാലം മരിപ്പാനും കാലം,
നടുവാൻ കാലം നട്ടതിനെ പൊരിപ്പാനും കാലം;

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/343&oldid=190047" എന്ന താളിൽനിന്ന് ശേഖരിച്ചത്