താൾ:GaXXXIV5 1.pdf/342

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

332 Ecclesiastes, II. സഭാപ്രസംഗി ൨ .

12 പിന്നേ ജ്ഞാനത്തെയും ഭ്രാന്തതാഭോഷത്വങ്ങളെയും കാണ്മാൻ തിരിഞ്ഞു
[(വിചാരിച്ചിതു);
പണ്ടു വാഴിച്ച രാജാവിന്റേ ശേഷം വരുന്ന മനുഷ്യൻ
എന്തു പോൽ (ആകും)?

13 പിന്നേ ഇരിട്ടിലും വെളിച്ചത്തിന്ന് ആധിക്യം ഉള്ളതു പോലേ
ഭോഷത്വത്തിലും ജ്ഞാനത്തിന്ന് ആധിക്യം ഉണ്ടെന്നും,

14 ജ്ഞാനിയുടേ തലയിൽ കണ്ണുകൾ ഉണ്ടു
മൂഢൻ ഇരിട്ടിലേ നടക്കുന്നുള്ളൂ എന്നും കണ്ടിട്ടും,
അവൎക്ക് ഏവൎക്കും സംഭവിക്കുന്ന അദൃഷ്ടം ഒന്നത്രേ എന്നു ഞാൻ അറിഞ്ഞു.

15 ഹൃദയത്തിൽ പറഞ്ഞിതു:
മൂഢന്റേ അദൃഷ്ടം പോലേ എനിക്കും സംഭവിക്കുമല്ലോ
പിന്നേ ഞാൻ അന്നു ജ്ഞാനം ഏറയുള്ളവനായിരുന്നത് എന്തിന്നു?
എന്നിട്ടു ഇതും മായയത്രേ;

16 വരുന്ന ദിവസങ്ങളിൽ അവർ എപ്പേരും പണ്ടേ മറന്നു പോയതിനാൽ
മൂഢനോട് ഒത്തവണ്ണം ജ്ഞാനിക്കും എന്നേക്കുമുള്ള ഓൎമ്മ ഇല്ലല്ലോ,
ജ്ഞാനിയോ മൂഢനെ പോലേ മരിക്കുന്നത് എങ്ങനേ! എന്നു ഹൃദയത്തിൽ
[ഉരെച്ചു.

17 സൂൎയ്യനു കീഴിൽ ചെയ്യുന്ന ക്രിയ എല്ലാം മായയും കാറ്റിലേ ആസക്തി എനിക്കു വല്ലാതേ തോന്നിയതു കൊണ്ടു [യും ആകയാൽ
ജീവനെ ഞാൻ പകെച്ചു.

18 എന്റേ ശേഷം വരുന്ന മനുഷ്യനു വിട്ടേക്കേണ്ടിയതുകൊണ്ടു
ഞാൻ സൂൎയ്യനു കീഴിൽ അദ്ധ്വാനിക്കുന്ന
എല്ലാ അദ്ധ്വാനത്തെയും പകെച്ചു;

19 ആയവൻ ജ്ഞാനിയോ ഭോഷനോ എന്താകം എന്ന് ആൎക്ക് അറിയാം?
ഞാൻ സൂൎയ്യനു കീഴിൽ അദ്ധ്വാനിച്ചു ജ്ഞാനം കാട്ടിയ
എന്റേ സകല പ്രയത്നത്തിലും അവൻ അധികരിക്കും താനും!
ഇതും മായയത്രേ.

20 അപ്പോൾ ഞാൻ തിരിഞ്ഞു സൂൎയ്യനു കീഴിൽ ഞാൻ അദ്ധ്വാനിച്ചുള്ള
സകല പ്രയത്നത്തിലും എൻ ഹൃദയത്തെ നിരാശ പിടിപ്പിച്ചു തുടങ്ങി.

21 കാരണം ഒരു മനുഷ്യൻ ജ്ഞാനത്തിലും അറിവിലും പ്രാപ്തിയിലും അ
[ദ്ധ്വാനിച്ചിട്ടും
ആയതിനെ അദ്ധ്വാനിക്കാത്ത മനുഷ്യനു അവന്റേ ഓഹരിയായി വിട്ടു
[കൊടുക്കേണ്ടതല്ലോ;
അതും മായയും വലിയ തിന്മയും അത്രേ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/342&oldid=190045" എന്ന താളിൽനിന്ന് ശേഖരിച്ചത്