താൾ:GaXXXIV5 1.pdf/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാപ്രസംഗി ൨. Ecclesiastes, II. 331

നന്മ അനുഭവിക്ക!
എന്നാറേ അതും ഇതാ മായ എന്നു വന്നു.

2 ഞാൻ ചിരിപ്പിന്നു ഭ്രാന്ത് എന്നും
സന്തോഷത്തിന്ന് ഇത് എന്തു വരുത്തുന്നു എന്നും പറഞ്ഞു.

3 പിന്നേ ഞാൻ ഹൃദയത്തിൽ ആരാഞ്ഞിതു:
മനുഷ്യപുത്രർ വാഴനാളുടേ എണ്ണത്തോളം
വാനത്തിങ്കീഴിൽ എന്തൊന്നു ചെയ്താൽ കൊള്ളാമെന്ന് ഞാൻ കാണുംവരേ
പക്ഷേ എൻ ഹൃദയം ജത്താനത്തോടേ തെളിച്ചിരിക്കേ
ജഡത്തെ വീഞ്ഞുകൊണ്ട് ഉത്സാഹിപ്പിച്ചു ഭോഷത്വം പറ്റിക്കൊൾ്കയോ?

4 എന്നിട്ടു ഞാൻ വങ്ക്രിയകളെ തുടങ്ങി
എനിക്ക് ഭവനങ്ങളെ പണിയിച്ചു പറമ്പുകളെ നട്ടു,

5 തോട്ടങ്ങളും പൂങ്കാവുകളും ഉണ്ടാക്കി
അതിൽ എല്ലാ കായ്കനി മരങ്ങളും നട്ടു,

6 മരങ്ങൾ തഴെക്കുന്ന വനത്തെ നനെപ്പാൻ
നീർകുളങ്ങളും ഉണ്ടാക്കി,

7 ദാസീദാസന്മാരെ സമ്പാദിച്ചുകൊൾ്കയും
എനിക്കു വീട്ടിൽ ജനിച്ച (അടിയാർ) ഉണ്ടാകയും;
എനിക്കു മുമ്പേ യരുശലേമിൽ ഉള്ള ഏവരിലും
അധികം ആടുമാടു മുതൽ പെരുകി വരികയും;

8 എനിക്കു വെള്ളിപൊന്നുകളും
അരചന്മാൎക്കും സംസ്ഥാനങ്ങൾ്ക്കും ഉള്ള ഭണ്ഡാരം സ്വരൂപിക്കയും,
പാട്ടുകാരെയും പാട്ടുകാരത്തികളെയും
മനുഷ്യപുത്രരുടേ കാമമുള്ള രമാരമണിമാരെയും പ്രാപിക്കയും ചെയ്തു.

9 ഇങ്ങനേ ഞാൻ മഹാനും
എനിക്കു മുമ്പേ യരുശലേമിലുള്ള ഏവനെക്കാൾ അതിമഹാനുമായി ചമ
എന്റെ ജ്ഞാനം എനിക്കു കൂടേ നില്ക്കയും ചെയ്തു. [ഞ്ഞു

10 കണ്ണുകൾ അപേക്ഷിച്ചത് ഒന്നും ഞാൻ വിലക്കീട്ടില്ല
ഹൃദയത്തിന്ന് ഏത് സന്തോഷത്തെയും വിരോധിച്ചിട്ടും ഇല്ല;
എന്റേ എല്ലാ അദ്ധ്വാനത്തിലും ഹൃദയം സന്തോഷിച്ചിരുന്നു
അതും എല്ലാ അദ്ധ്വാനത്തിങ്കലും എന്റേ ഓഹരിയായതേ ഉള്ളു.

11 ശേഷം എന്റേ കൈകൾ പ്രവൃത്തിച്ച എല്ലാ ക്രിയകളെയും
(അവ) തീൎപ്പാൻ ഞാൻ അദ്ധ്വാനിച്ച അദ്ധ്വാനത്തെയും നോക്കിയപ്പോൾ
ഇതാ സകലവും മായയും കാറ്റിലേ ആസക്തിയും തന്നേ,
സൂൎയ്യനു കീഴിൽ ആദായം ഒന്നുമില്ല (എന്നു കണ്ടു)-

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/341&oldid=190043" എന്ന താളിൽനിന്ന് ശേഖരിച്ചത്