താൾ:GaXXXIV5 1.pdf/340

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

330 Ecclesiastes, II. സഭാപ്രസംഗി ൨.

8 മനുഷ്യന് ഉരചെയ്വാൻ വഹിയാതവണ്ണം സകല കാൎയ്യങ്ങളും ദണ്ഡിച്ചു
[പോരുന്നു;
കാണുകയാൽ കണ്ണിന്നു തൃപ്തിയില്ല കേൾ്ക്കയാൽ ചെവി നിറകയും ഇല്ല.

9 ഉണ്ടായിരുന്നതു തന്നേ ഇരിപ്പാനുള്ളതു,
ചെയ്തുപോയതു ചെയ്വാനുള്ളതത്രേ;
സൂൎയ്യനു കീഴിൽ പുത്തനായിട്ടു ഒന്നും ഇല്ല.

10 കണ്ടാലും ഇതേ പുതിയത് എന്നു ചൊല്ലുന്നൊരു കാൎയ്യം ഉണ്ടെങ്കിൽ
നമുക്കു മുമ്പേയുള്ള യുഗങ്ങളോളവും അതു പണ്ടേ ഇരുന്നതത്രേ.

11 പൂൎവ്വന്മാരുടേ ഓൎമ്മയില്ല
ഉണ്ടാവാനിരിക്കുന്ന പിന്നേവൎക്കും
ശേഷം ഉണ്ടാവാനുള്ളവരോടു ഓൎമ്മ ഉണ്ടാകയും ഇല്ല.

12 സഭാപ്രസംഗിയായ ഞാൻ യരുശലേമിൽ ഇസ്രയേലിന്മേൽ രാജാവായി

13 വാനത്തിങ്കീഴിൽ ചെയ്തുനടക്കുന്നത് എല്ലാം [രുന്നു;
ജ്ഞാനംകൊണ്ട് ആരാഞ്ഞു ഉറ്റുനോക്കുവാൻ മനസ്സുവെച്ചുകൊണ്ടിരുന്നു;
അതോ ദൈവം മനുഷ്യപുത്രൎക്കു കഷ്ടിപ്പാൻ
കൊടുത്ത വല്ലാത്ത കഷ്ടം.

14 സൂൎയ്യനു കീഴിൽ നടക്കുന്ന സകല ക്രിയകളെയും ഞാൻ കണ്ടു
ഇതാ എല്ലാം മായയും കാറ്റിലേ ആസക്തിയുമത്രേ.

15 വളഞ്ഞതു നേരേ ആക്കുവാൻ വഹിയാ.
കുറവിന്നു തുക വരുത്തുവാനും വഹിയാ.

16 എൻ ഹൃദയത്തോടു ഞാൻ ഉരചെയ്തിതു:
എനിക്കു മുമ്പേ യരുശലേമിൽ വാണ എല്ലാവരിലും
ഞാൻ ജ്ഞാനം ഏറി പെരുകി സത്യം,
എൻ ഹൃദയം ജ്ഞാനവും അറിവും അധികം കണ്ടു;

17 എങ്കിലും ജ്ഞാനവും ബോധവും ഭ്രാന്തതാഭോഷത്വങ്ങളെയും അറിവാൻ
മനസ്സു വെച്ചപ്പോൾ
ഇതും കൂടേ കാറ്റിലേ ആസക്തി എന്നറിഞ്ഞു.

18 കാരണം ജ്ഞാനം പെരുകുന്തോറും വ്യസനം പെരുകും
അറിവ് ഏറുന്തോറും ദുഃഖം ഏറും.

൨. അദ്ധ്യായം.

1 അനന്തരം ഞാൻ ഹൃദയത്തിൽ പറഞ്ഞിതു:
ആകട്ടേ ഞാൻ സന്തോഷംകൊണ്ടു നിന്നെ പരീക്ഷിക്കും

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/340&oldid=190041" എന്ന താളിൽനിന്ന് ശേഖരിച്ചത്