താൾ:GaXXXIV5 1.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24 Job, XV. ഇയ്യോബ് ൧൫. അ.

<lg n="14"> പുരുഷൻ മരിക്കിലോ ഇനി ഉയിൎക്കുമോ?
എന്നാൽ എന്റെ മാറ്റം വരുവോളം
എനിക്ക് ആയുധസേവ ഉള്ള നാൾ എല്ലാം ഞാൻ കാത്തിരിക്കാം.</lg>

<lg n="15">നീ (ഇഹത്തിലേക്കു) എന്നെ വിളിക്കയും ഞാൻ ഉത്തരം ചൊല്കയും
തൃക്കൈകളുടെ ക്രിയയെ നീ വാഞ്ഛിക്കയും ആയിരുന്നു.</lg>

<lg n="16"> ഇന്നോ എൻ പാപത്തിന്മേൽ കാവൽ നില്ക്കാതേ
നീ എൻ നടകളെ മാത്രം എണ്ണും.</lg>

<lg n="17">എൻ ദ്രോഹം സഞ്ചിയിൽ പൊതിഞ്ഞു മുദ്രയിട്ടും കിടക്കുന്നു,
നീ എൻ അകൃത്യത്തോട് (അധികം) ചേൎത്തു കൂട്ടുന്നു.</lg>

<lg n="18"> മലയോ സാക്ഷാൽ വീണു ദ്രവിക്കും,
പാറയും (പഴകി) തൻസ്ഥലത്തുനിന്നു ജീൎണ്ണിക്കും.</lg>

<lg n="19"> കല്ലുകളെ വെള്ളം കുഴിയ ചെല്ലുന്നു,
അതിൻ ഓളങ്ങൾ ഭൂമിയുടെ പൊടിയെ ഒഴുക്കിക്കളയുന്നു,
അപ്രകാരം മൎത്യന്റെ പ്രത്യാശയെ നീ കെടുക്കുന്നു.</lg>

<lg n="20"> എന്നും നീ അവനെ ആക്രമിക്കും, അവനും പോയി പോകുന്നു,
നീ അവനെ മുഖവികാരം വരുത്തി അയച്ചുകളയുന്നു.</lg>

<lg n="21"> അവന്റെ മക്കൾ്ക്കു ഘനം ഉണ്ടെങ്കിൽ അവൻ അറിയാ,
ഹീനത ഉണ്ടെങ്കിൽ താൻ ബോധിക്കയില്ല.</lg>

<lg n="22"> തന്നെ കൊണ്ടത്രേ അവന്റെ ജഡം ദുഃഖിക്കും,
തന്നെ ചൊല്ലിയേ അവന്റെ ദേഹി തൊഴിക്കുന്നുള്ളു.</lg>

൧൫ — ൨൧ വിവാദത്തിന്റെ രണ്ടാം ഖണ്ഡം.

൧൫. അദ്ധ്യായം.

എലീഫജ് ബുദ്ധിക്കുറവും ധൂൎത്തതയും ആക്ഷേപിച്ചു, (൭) ഇയ്യോബ് തൻ
ബാല്യതയും (൧൪) ദേവമുമ്പിലേ അശുദ്ധിയും വിചാരിച്ചു ഗൎവ്വം ഇളെച്ചു താ
ണു വരേണം എന്നു കാട്ടി, (൧൭) പുരാണഭാഷിതങ്ങളാൽ ദുഷ്ടതാഫലത്തെ വ
ൎണ്ണിച്ചതു.

എന്നാറേ തേമാന്യനായ എലീഫജ് ഉത്തരം ചൊല്ലിയതു:

<lg n="2"> കാറ്റുപ്രായമായ അറിവിനാൽ ജ്ഞാനി ഉത്തരം ചൊല്ലുമോ?
അന്തൎഭാഗേ കിഴക്കങ്കാറ്റു നിറെക്കുമോ?</lg>

<lg n="3"> ഉതകാത്ത വാക്കിനാലും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/34&oldid=189443" എന്ന താളിൽനിന്ന് ശേഖരിച്ചത്