താൾ:GaXXXIV5 1.pdf/339

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


E C C L E S I AS T E S
OR
THE PREACHER.

സഭാപ്രസംഗി.

൧. അദ്ധ്യായം.

ഭൂമിയിൽ സകലവും മായാമയം ആകകൊണ്ടു മനുഷ്യനു നിലയുള്ള പുരു
ഷാൎത്ഥം എന്തെന്നു ചോദിച്ചാൽ (൪) നിത്യപരിവൎത്തനം ഹേതുവായി മനുഷ്യ
ജാതിയിലും പുതുമ കാണ്മാനില്ല (൧൨)ജ്ഞാനേഛ്ശയാലും വ്യസനം ഏറി വരു
ന്നു (൨,൧) പ്രപഞ്ചഭോഗത്താലുള്ള ഭാഗ്യം മരണത്തിൽ പോയിപ്പോകുന്നതു
കൊണ്ടു ജ്ഞാനിക്കു പോരാ (൨൦) എന്നിട്ടു പ്രയത്നത്താലും ഭോഗത്താലും അല്ല
ദേവപ്രസാദത്താലത്രേ ഭാഗ്യപ്രാപ്തി ഉള്ളു.

1 ദാവിദ് പുത്രനും യരുശലേമിലേ രാജാവും ആയ സഭാപ്രസംഗിയുടേ [വാക്കുകൾ.

2 ഹാ മായകളുടേ മായ എന്നു സഭാപ്രസംഗി പറയുന്നു,
മായകളുടേ മായ, സകലവും മായയത്രേ!

3 സൂൎയ്യനു കീഴിൽ മനുഷ്യൻ അദ്ധ്വാനിക്കുന്ന
സകല അദ്ധ്വാനത്താലും അവന് എന്ത് ആദായം ഉള്ളു?

4 ഭൂമി യുഗപൎയ്യന്തം നിന്നിരിക്കേ
തലമുറ പോകുന്നു തലമുറ വരുന്നു.

5 ആദിത്യൻ ഉദിക്കുന്നു ആദിത്യൻ അസ്തമിക്കയും
തന്റേ സ്ഥലത്തേക്ക് കിതെച്ചുംകൊണ്ടു അവിടേ ഉദിക്കയും ചെയ്യുന്നു.

6 തെക്കോട്ടു ചെന്നു വടക്കോട്ടു തിരിഞ്ഞു
കാറ്റു ചുററി ചുററി പോകയും
ചക്രാകാരങ്ങളിൽ മടങ്ങി വരികയും ചെയ്യുന്നു.

7 എല്ലാ പുഴകളും കടലിലേക്ക് ഒഴുകുന്നു എങ്കിലും കടൽ ഒട്ടും നിറയാ,
പുഴകൾ ചെല്ലുന്ന സ്ഥലത്തേക്കു തന്നേ പിന്നേയും മടങ്ങി പോകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/339&oldid=190039" എന്ന താളിൽനിന്ന് ശേഖരിച്ചത്