താൾ:GaXXXIV5 1.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

328 Proverbs, XXXI. സദൃശങ്ങൾ ൩൧.

18 ചരക്കു വില്ക്കുന്നതു നല്ലതെന്നു കണ്ടു
രാത്രിയിൽ വിളക്കു കെടാതിരിക്കയും

19 തൻ കൈകളെ നൂല്പാൻ നീട്ടുകയും
വിരലുകൾ കതിരിനെ പിടിക്കയും,

20 ദരിദ്രനു കരങ്ങളെ പരത്തി
അഗതിക്കു കൈ നീട്ടുകയും ചെയ്യും.

21 നീഹാരം ഹേതുവായി അവൾ ഭവനത്തിന്നു ഭയപ്പെടാതു
ഭവനം അശേഷം രക്താംബരം ഉടുത്തതല്ലോ.

22 പരുത്തിയും ധൂമ്രപടവും ഉടുപ്പായിട്ടും
ജമുക്കാളങ്ങളും തനിക്ക് ഉണ്ടാക്കുന്നു.

23 പുരവാതുക്കൽ അവളുടേ ഭൎത്താവ് അറിയപ്പെട്ടവൻ
നാട്ടിലേ മൂപ്പരോടു കൂടേ ഇരിക്കയാൽ.

24 പൂഞ്ചേല അവൾ ഉണ്ടാക്കി വിറ്റു
കനാന്യവ്യാപാരിക്ക് അരക്കച്ചകളെ കൊടുക്കുന്നു.

25 ബലവും പ്രാഭവവും അവളുടേ ഉടുപ്പു
പിന്നാളെക്കുറിച്ച് അവൾ ചിരിക്കുന്നു.

26 ബോധത്തോടേ വായ്തുറക്കയും
ദയയുടേ ധൎമ്മോപദേശം നാവിന്മേൽ ഇരിക്കയും,

27 ഭവനത്തിലേ നടപ്പുകളെ ഒറ്റു നോക്കുകയും
മടിവിൻ ആഹാരത്തെ ഭുജിക്കായ്കയും ചെയ്യും.

28 മക്കൾ എഴുനീറ്റു അവളെ ധന്യവാദം ചെയ്യും
ഭൎത്താവ് കൂടേ അവളെ സ്തുതിപ്പിതു:

29 വളരേ കന്യമാർ പ്രാപ്തി കാണിച്ചിട്ടും
അവരെ ഒക്കയും നീ കടന്നു സത്യം.

30 ശോഭ ചതിയും സൌന്ദൎയ്യം മായയും അത്രേ
യഹോവയെ ഭയപ്പെടുന്ന സ്ത്രീ മാത്രം സ്തുതിപാത്രം.

31 സ്വന്തകൈകളുടേ ഫലത്തിൽനിന്ന് അവൾക്ക് നല്കുവിൻ
അവളുടേ ക്രിയകൾ തന്നേ പുരവാതുക്കൽ അവളെ പുകഴ്ത്തുകയും ചെയ്ക!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/338&oldid=190037" എന്ന താളിൽനിന്ന് ശേഖരിച്ചത്