താൾ:GaXXXIV5 1.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

324 Proverbs, XXX. സദൃശങ്ങൾ ൩൦. അ.

ആഗൂർ മുതലായവരുടേ വാക്കുകൾ

(൩൦ — ൩൧)

൩൦. അദ്ധ്യായം.

ആഗൂർ ലോകജ്ഞാനികളോട് എതിൎത്തു ദേവരഹസ്യങ്ങൾ മനുഷ്യന് എ
ത്താത്തവ ആകയാൽ (൫) ദൈവവചനത്തെ ആശ്രയിച്ചു (൭) ദൈവം മായയെ
അകറ്റി അലംഭാവത്തെ ഏകേണം എന്നു പ്രാൎത്ഥിച്ചു (൧൦) കുരളയെയും (൧൧)
പിതൃനിന്ദ, സ്വനീതി, ഗൎവ്വം, ഹിംസ ഈ നാലിനെയും ആക്ഷേപിച്ചു (൧൫)
അത്യാഗ്രഹികൾ (൧൭) പിതൃനിന്ദകന്മാർ (൧൮) വ്യഭിചാരികൾ (൨൧) നീചഗ
ൎവ്വികൾ ഇവരെ ശാസിച്ചു (൨൪) ജ്ഞാനോത്സാഹത്തെയും (൨൯) രാജധൈൎയ്യ
ത്തെയും (൩൨) കോപശാന്തിയെയും വൎണ്ണിക്കുന്നതു.

1 യാക്കെ പുത്രനായ ആഗൂരിന്റേ വചനങ്ങളാകുന്ന ആജ്ഞ;
ഇഥിയേലിന്നു ഇഥിയേൽ ഉക്കാൽ എന്നവരോടു തന്നേ
(ദൈവമേ ഞാൻ അദ്ധ്വാനിച്ച് അദ്ധ്വാനിച്ചു മാഴ്കിലപ്പോയി എന്നു)
ആ പുരുഷന്റേ അരുളപ്പാടാവിതു:

2 എങ്കിലോ ഞാൻ ആളല്ല മൃഗപ്രായൻ
മനുഷ്യബുദ്ധിയും എനിക്ക് ഇല്ല;

3 ജ്ഞാനത്തെ ഞാൻ പഠിച്ചതും
വിശ്വൈകവിശുദ്ധന്റേ അറിവിനെ (൯, ൧൦) അറിയുന്നതും ഇല്ല.

4 സ്വൎഗ്ഗത്തേക്കു കയറി ഇറങ്ങിയതും ആർ?
കാറ്റിനെ കൈപ്പിടികളിൽ ചേൎത്തത് ആർ?
വെള്ളങ്ങളെ വസ്ത്രത്തിൽ മുറുക്കിയതാർ?
ഭൂമിയുടേ അറുതികളെ ഒക്കയും സ്ഥാപിച്ചത് ആർ? [ന്തു?
നിണക്കറിഞ്ഞാൽ അവന്റേ പേർ എന്തു, അവന്റേ പുത്രന്നും പേർ എ

5 എങ്കിലോ ദേവന്റേ മൊഴി എല്ലാം ഊതിക്കഴിച്ചതു (സങ്കീ. ൧൮, ൩൧)
അവനിൽ തേറുന്നവൎക്ക് താൻ പലിശ.

6 അവൻ നിന്നെ ശാസിച്ചിട്ടു നീ കള്ളൻ എന്നു വരായ്വാൻ
അവന്റേ വാക്കുകളോടു കൂട്ടിവെക്കായ്ക!

7 രണ്ടിനെ ഞാൻ നിന്നോടു യാചിച്ചു
മരിക്കുമ്മുമ്പേ എന്നോടു വിലക്കരുതേ:

8 മായയും കള്ളവാക്കും എന്നോടു അകറ്റിയാലും
ദാരിദ്യവും സമ്പത്തും എനിക്കു തരാതേ
പൊറുതിക്കുള്ള അപ്പം എന്നെ തീറ്റിയാലും!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/334&oldid=190029" എന്ന താളിൽനിന്ന് ശേഖരിച്ചത്