താൾ:GaXXXIV5 1.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൨൯. Proverbs, XXIX. 323

12 വാഴുന്നോൻ ചതിവാക്കിനെ കുറിക്കൊള്ളുന്നവൻ എങ്കിൽ
അവന്റേ ഭൃത്യന്മാർ ഒക്ക ദുഷ്ടന്മാർ.

13 ദരിദ്രനും കാണക്കാരനും തമ്മിൽ മുട്ടുന്നു
ഇരുവരുടേ കണ്ണുകളെയും യഹോവ പ്രകാശിപ്പിക്കുന്നു (൨൨, ൨).

14 രാജാവ് എളിയവൎക്കു സത്യത്തിൽ ന്യായം വിധിക്കുന്നവൻ എങ്കിൽ
അവന്റേ സിംഹാസനം എന്നേക്കും സ്ഥിരപ്പെടും.

15 വടിയും ശാസനയും ജ്ഞാനത്തെ കൊടുക്കും
അടക്കാതേ വിട്ട കുഞ്ഞുനോ അമ്മെക്കു നാണം വരുത്തുന്നു.

16 ദുഷ്ടന്മാർ പെരുകിൽ ദ്രോഹം പെരുകും
എന്നിട്ടു നീതിമാന്മാർ അവരുടേ വീഴ്ചയെ കാണും.

17 നിൻ മകനെ ശിക്ഷിക്ക എന്നാൽ അവൻ നിന്നെ ആശ്വസിപ്പിക്കയും
നിൻ ദേഹിക്ക് ഓമനകൾ കൊടുക്കയുമാം.

18 വെളിപ്പാട് ഇല്ലാഞ്ഞാൽ ജനം പുളെച്ചു പോകും
ധൎമ്മത്തെ കാത്താൽ ധന്യം!

19 വെറും മൊഴികളാൽ ദാസൻ വഴിക്കാകയില്ല
കാരണം അവൻ ബോധിച്ചാലും ഉത്തരം തരികയില്ല.

20 വാക്കുകളിൽ ബദ്ധപ്പെടുന്ന ആളെ കണ്ടുവോ?
അവനെക്കാളും മൂഢനിൽ പ്രത്യാശ ഏറും (൨൬, ൧൨).

21 ദാസനെ ബാല്യം മുതൽ ശിക്ഷിയാതേ പോററിയാൽ
അവൻ ഒടുവിൽ മാപ്പിള്ളയായി (നടിക്കും).

22 കോപക്കാരൻ വഴക്കിനെ കൊളുത്തുന്നു (൧൫, ൧൮)
ഊഷ്മാവുടയവനു ദ്രോഹങ്ങൾ പെരുകും.

23 മനുഷ്യന്റേ ഗൎവ്വം അവനെ താഴ്ത്തും
മനത്താഴ്മയുള്ളവൻ മാനം പ്രാപിക്കും.

24 കള്ളനോട് പങ്കിടുന്നവൻ സ്വദേഹിയെ പകെക്കുന്നു
തിരുശാപത്തെ കേട്ടിട്ടും (൩ മോ. ൫, ൧) അവൻ അറിയിക്കുന്നില്ല.

25 മനുഷ്യൎക്ക് വിറെക്കുന്നതു കുടുക്കിനെ വരുത്തും
യഹോവയിൽ തേറുന്നവൻ ഉയൎന്നിലത്താകും.

26 വാഴുന്നോന്റേ മുഖത്തെ പലരും അന്വേഷിക്കുന്നു
അവനവന്റേ ന്യായവിധി യഹോവയിൽനിന്നത്രേ.

27 നീതിമാന്മാൎക്കു വെറുപ്പായത് അക്രമക്കാരൻ
ദുഷ്ടനു വെറുപ്പോ നേൎവ്വഴിക്കാരൻ.


21*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/333&oldid=190027" എന്ന താളിൽനിന്ന് ശേഖരിച്ചത്