താൾ:GaXXXIV5 1.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

322 Proverbs, XXIX. സദൃശങ്ങൾ ൨൯. അ.

ദ്രോഹം അല്ല എന്നു പറയുന്നവൻ
നാശക്കാരനു കൂട്ടാളിയത്രേ.

25 കൊതി പരന്നവൻ വഴക്കിനെ ഇളക്കും,
യഹോവയിൽ തേറുന്നവനു പുഷ്ടിയുണ്ടാകും.

26 സ്വഹൃദയത്തിൽ തേറുന്നവൻ മൂഢൻ
ജ്ഞാനത്തിൽ നടക്കുന്നവനേ വിടുവിക്കപ്പെടൂ.

27 ദരിദ്രനു കൊടുക്കുന്നവനു കുറച്ചൽ ഇല്ല
കണ്ണുകളെ മറെക്കുന്നവനു പ്രാക്കൽ പെരുകും.

28 ദുഷ്ടന്മാർ ഉയൎന്നാൽ മനുഷ്യർ ഒളിച്ചുകൊള്ളും. (൧൨),
അവർ കെട്ടു പോയാൽ നീതിമാന്മാർ പെരുകും.

൨൯. അദ്ധ്യായം.

1 പല ശാസനകൾ്ക്ക് ആളായിട്ടും കഴുത്തിനെ കഠിനമാക്കുന്നവൻ
ഉപശാന്തി കൂടാതെ പൊടുന്നനേ ഇടിഞ്ഞു പോക്കും (൬, ൧൫).

2 നീതിമാന്മാർ പെരുകിൽ ജനം സന്തോഷിക്കയും
ദുഷ്ടൻ വാണാൽ ജനം ഞരങ്ങുകയുമാം.

3 ജ്ഞാനത്തെ സ്നേഹിക്കുന്ന ആൾ അപ്പനെ സന്തോഷിപ്പിക്കുന്നു (൧൦, ൧)
വേശ്യകളോടു ഇണങ്ങുന്നവൻ സമ്പത്തിനെ കെടുക്കുന്നു.

4 ന്യായത്താലേ രാജാവ് ദേശത്തെ നിലനിറുത്തും
നികിതപ്രിയൻ അതിനെ അഴിക്കും.

5 കൂട്ടുകാരനോടു മുഖസ്തുതി പറയുന്ന പുരുഷൻ
അവന്റേ നടകൾ്ക്ക് വലയെ വിരിക്കുന്നു.

6 ദുഷ്പുരുഷന്റേ ദ്രോഹത്തിൽ കുടുക്കുണ്ടു
നീതിമാൻ ആൎത്തു സന്തോഷിക്കും താനും (൧൨, ൧൩).

7 എളിയവരുടേ വ്യവഹാരത്തെ നീതിമാൻ അറിയുന്നു
ദുഷ്ടന് അറിവു തിരിയാ.

8 പരിഹാസക്കാർ നഗരത്തെ ഊതിക്കൊളുത്തും
ജ്ഞാനികൾ കോപത്തെ ശമിപ്പിക്കും.

9 ഭോഷനായ ആളോട് ജ്ഞാനമുള്ളവൻ വഴക്കാടിയാൽ
അവൻ ചൊടിക്കയും ചിരിക്കയും അടങ്ങായ്കയുമാം.

10 ചോര തൂകുന്നവർ തികവുള്ളവനെ പകെക്കും
നേരുള്ളവർ അവന്റേ ദേഹിയെ (രക്ഷിപ്പാൻ) തേടും.

11 തന്റേ മനക്കലക്കം ഒക്കയും മൂഢൻ പുറത്തു വിടുന്നു
ജ്ഞാനി അതിനെ വഴിയോട്ടു ശമിപ്പിക്കും.-

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/332&oldid=190024" എന്ന താളിൽനിന്ന് ശേഖരിച്ചത്