താൾ:GaXXXIV5 1.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൧൪. അ. Job, XIV. 23

<lg n="">എന്റെ സകല മാൎഗ്ഗങ്ങളെയും സൂക്ഷിച്ചു,
എൻ കാൽചുവടുകളിൽ കൊത്തി വരെക്കുന്നത് (എന്തു)?</lg>

<lg n="28"> ഇദ്ദേഹമോ പുഴുപ്പു പോലേ ദ്രവിക്കും,
പാറ്റ തിന്നുന്ന വസ്ത്രത്തോട് ഒക്കും.</lg>

<lg n="14,1 ">സ്ത്രീ പെറ്റുള്ള മനുഷ്യൻ
അല്പായുസ്സുള്ളവനും ആലശീലയാൽ തൃപ്തനും ആകുന്നു.</lg>

<lg n="2"> പൂ പോലേ മുളെച്ചു വന്നു വാടി പോകുന്നു,
നിഴൽ പോലേ നില്ക്കാതെ മണ്ടി പോകുന്നു.</lg>

<lg n="3"> ഇപ്രകാരമുള്ളവനു നേരേ തൃക്കണ്ണു മിഴിച്ചു പാൎത്തു,
എന്നെ നിന്നോടു ന്യായവിസ്താരത്തിൽ കടത്തുന്നുവോ?</lg>

<lg n="4"> അശുദ്ധനിൽനിന്ന് ഒരിക്കൽ ശുദ്ധൻ ഉളവായാൽ കൊള്ളാം!
ഒരുവൻ പോലും ഇല്ല!</lg>

<lg n="5"> അവന്റെ നാളുകൾ ഇത്ര എന്നു ഖണ്ഡിതവും
അവന്റെ മാസങ്ങൾ്ക്കു നിൎണ്ണയിച്ച കണക്കും
അവൻ ലംഘിക്കരുതാത്ത അവധിയും വെച്ചു എങ്കിൽ,</lg>

<lg n="6"> അവനെ വിട്ടു മാറി നോക്കുക,
അവൻ കൂലിക്കാരനെ പോലേ തൻ ദിവത്തിൽ വിലസിപ്പാൻ ഒഴി</lg>

<lg n="7"> കാരണം മരത്തിന്നു പ്രതൃാശ ഉണ്ടു; [ഞ്ഞിരിപ്പൂതാക!
വെട്ടിയാലും അതു തഴെച്ചു വരും,
അതിൻ തളിർ ഒടുങ്ങി പോകയുമില്ല.</lg>

<lg n="8"> അതിൻ വേർ നിലത്തിൽ മൂത്തു,
മുട്ടം പൊടിയിൽ ചത്താലും,</lg>

<lg n="9"> വെള്ളത്തിൻ വാസനയാലേ അതു പിന്നേയും തെഴുത്തു
തൈ പോലേ കൊമ്പുകളെ വിടുന്നു.</lg>

<lg n="10"> പുരുഷനോ മരിച്ചാൽ പട്ടു പോയി,
മനുഷ്യൻ വീൎപ്പു മുട്ടിയ ശേഷം എവിടേ!</lg>

<lg n="11"> സമുദ്രത്തിൽനിന്നു വെള്ളങ്ങൾ ഒടുങ്ങുന്നു,
നദി വറ്റി ഉണങ്ങി പോകുന്നു;</lg>

<lg n="12"> അങ്ങനേ മനുഷ്യരും കിടന്നിട്ട് എഴുനീല്ക്കാതിരിക്കുന്നു.
വാനങ്ങൾ ഇല്ലാതാകുവോളം അവർ മിഴിക്കയില്ല,
അവരുടെ ഉറക്കത്തിൽനിന്ന് ഉണ്ടാകയും ഇല്ല.</lg>

<lg n="13"> അല്ലയോ തിരുകോപം ഇളകും വരേ
നീ പാതാളത്തിൽ എന്നെ സംഗ്രഹിച്ചു മറെച്ചു എനിക്കു ഓർ അവധി
പിന്നേ എന്നെ ഓൎത്തുകൊണ്ടു എങ്കിൽ കൊള്ളാം! [വെച്ചു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/33&oldid=189441" എന്ന താളിൽനിന്ന് ശേഖരിച്ചത്