താൾ:GaXXXIV5 1.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

318 Proverbs, XXVII. സദൃശങ്ങൾ ൨൭.

15 മടിയൻ തളികയിൽ കൈ കുഴിച്ചിട്ടു
തൻ വായിലേക്കു മടക്കുവാനും മടിക്കുന്നു (൧൯, ൨൪).

16 സാരമുള്ള ഉത്തരം പറയുന്ന എഴുവരിലും
മടിയൻ തൻ കണ്ണുകളിൽ ജ്ഞാനിയാകുന്നു.

17 നായുടേ ചെവികളെ പിടിക്കുന്നതു
കടക്കുമ്പോൾ തനിക്കല്ലാത്ത വക്കാണത്തിൽ ചൊടിക്കുന്നവൻ.

18 ഭ്രാന്തൻ തീയമ്പുകളും അസ്ത്രങ്ങളും
മരണവും ചൊരിയും കണക്കനേ,

19 തോഴനെ ചതിച്ചിട്ടു
ഞാൻ കളിച്ചുവല്ലോ എന്നു പറയുന്ന ആൾ.

20 വിറക് ഒടുങ്ങിയാൽ തീ കെടും
നുണയൻ ഇല്ലാഞ്ഞാൽ വഴക്ക് ഒഴിയും.

21 കനലിന്നു കരിയും തീക്കു വിറകും
വക്കാണം കൊളുത്തുവാൻ വഴക്കുകാരനും (വേണം).

22 നുണയന്റേ വാക്കുകൾ പലഹാരങ്ങൾ പോലേ
ഉടലിന്റേ അകങ്ങളിൽ ഇറങ്ങുന്നു (൧൮, ൮).

23 മാടോടു പൊതിഞ്ഞ കറക്കൻവെള്ളിയായതു
(അൻപാൽ) എരിയുന്ന അധരങ്ങളോടേ വല്ലാത്ത ഹൃദയം.

24 അധരങ്ങളാൽ പകയൻ ഭാവം മറെച്ചു
ഉള്ളത്തിൽ ചതിയെ വെക്കുന്നു;

25 ഒച്ചയെ പതുപ്പിക്കുന്നു എങ്കിൽ അവനെ വിശ്വസിക്കായ്ക
അവന്റേ ഉള്ളിൽ ഏഴു വെറുപ്പുകൾ ഉണ്ടു നിശ്ചയം.

26 വ്യാജത്താൽ പകയെ മൂടി എങ്കിലും
സഭയിൽ വെച്ച് അവന്റേ തിന്മ വെളിപ്പെടും.

27 കുഴിയെ കുഴിക്കുന്നവൻ അതിലേ വീഴും
കല്ലിനെ (മേലോട്ടു) ഉരുട്ടുന്നവനു നേരേ അത് തിരിയും (സങ്കീ. ൭, ൧൬s).

28 ചതിനാവ് തന്നാൽ പൊടിയുന്നവരെ പകെക്കയും
മിനുസവായി ഉന്തി വീഴിക്കയും ചെയ്യുന്നു.

൨൭. അദ്ധ്യായം.

1 നാളയെ ചൊല്ലി പ്രശംസിക്കരുത്
ഒരു നാൾ എന്ത് (എല്ലാം) ഉളവാക്കും എന്നറിയുന്നില്ലല്ലോ.

2 നിന്റേ വായല്ല മറെറാരുവൻ നിന്നെ പുകഴ്ത്തുക
നിന്റേ അധരങ്ങളല്ല അന്യനത്രേ!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/328&oldid=190016" എന്ന താളിൽനിന്ന് ശേഖരിച്ചത്