താൾ:GaXXXIV5 1.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൨൬. Proverbs, XXVI. 317

28 മതിലില്ലാതേ തകൎന്നു പോയ പട്ടണമായതു
ആത്മാവിന്ന് അടക്കമില്ലാത്ത പുരുഷൻ.

൨൬. അദ്ധ്യായം.

1 വേനല്ക്കാലത്ത് ഉറച്ച മഞ്ഞും കൊയ്ത്തിൽ മഴയും (പെയ്യും) കണക്കനേ
മൂഢനു തേജസ്സു യോഗ്യമല്ല.

2 കുരികിൽ ഉഴലുകയും മേവൽപക്ഷി പറക്കയും കണക്കനേ
വൃഥാശാപം പറ്റാതേ പോകും.

3 കുതിരെക്കു ചമ്മട്ടിയും കഴുതെക്കു കടിഞ്ഞാണും
മൂഢരുടേ പുറത്തിന്നു വടിയും.

4 മൂഢന് അവന്റേ ഭോഷത്വത്തിൻ പ്രകാരം ഉത്തരം പറയരുതു
നീയും അവൻ ഒവ്വാതിരിപ്പാൻ.

5 മൂഢന് അവന്റേ ഭോഷത്വത്തിൻ പ്രകാരം ഉത്തരം പറക
തൻ കണ്ണുകളിൽ അവൻ ജ്ഞാനി ആകാതിരിപ്പാൻ.

6 തൻ കാലുകളെ അറുത്തും സാഹസം കുടിച്ചും കൊള്ളുന്നതു
മൂഢന്റേ കൈക്കൽ വൎത്തമാനം അയക്കുന്നവൻ.

7 മുടന്തനിൽനിന്നു തുടകൾ ഞേലുന്നതു
മൂഢരുടേ വായിലേ സദൃശവും.

8 കവിണയോടു കല്ലിനെ മുറുക്കും കണക്കനേ
മൂഢനു തേജസ്സ് കൊടുക്കുന്നവനത്രേ.

9 മത്തന്റേ കൈയിൽ ഓങ്ങുന്ന മുൾ്ചെടിയും
മൂഢരുടേ വായിലേ സദൃശവും (൭).

10 എല്ലാറ്റിലും മുറിയേല്പിക്കുന്ന വില്ലാളിയും
മൂഢനെ പണിക്കാക്കുന്നവനും കണ്ടവരെ പണിക്കാക്കുന്നവനും (ഒക്കും).

11 നായി ഛൎദ്ദിച്ചതിലേക്കു തിരിയും പോലേ
മൂഢൻ തൻ ഭോഷത്വം ആവൎത്തിക്കുന്നു.

12 തൻ കണ്ണുകളിൽ ജ്ഞാനിയായവനെ കണ്ടുവോ?
അവനെക്കാളും മൂഢനിൽ പ്രത്യാശ ഏറും.

13 വഴിയിൽ കോളരി ഉണ്ടു
വീഥികളുടേ മദ്ധ്യേ സിംഹം എന്നു മടിയൻ പറഞ്ഞു (൨൨, ൧൩).

14 കതകു തന്റേ ഉരല്ക്കുറ്റിയിലും
മടിയൻ തന്റേ കിടക്കയിലും തിരിയും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/327&oldid=190014" എന്ന താളിൽനിന്ന് ശേഖരിച്ചത്