താൾ:GaXXXIV5 1.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

316 Proverbs, XXV. സദൃശങ്ങൾ ൨൫.

12 പൊൻകടുക്കനും തങ്കത്താലേ ആഭരണവും ആയതു
കേൾ്ക്കുന്ന ചെവിയോടു ശാസിക്കുന്ന ജ്ഞാനി.

13 കൊയ്ത്തുനാളിൽ ഉറെച്ച മഞ്ഞിനാലേ തണുപ്പിന്ന് ഒത്തതു
വിശ്വസ്തനായ ഓട്ടാളൻ തന്നെ അയച്ചവൎക്കു;
യജമാനന്മാരുടേ ഉള്ളത്തെ അവൻ നിവിൎത്തുന്നു.

14 മഴയില്ലാത്ത മുകിലും കാറ്റും ആയതു
വ്യാജക്കാഴ്ചകളെ ചൊല്ലി പ്രശംസിക്കുന്നവൻ.

15 ദീൎഘശാന്തതയാൽ അധികാരിയെ സമ്മതിപ്പിക്കാം
മൃദുവായ നാവ് അസ്ഥിയെയും നുറുക്കും.

16 നിണക്കു തേൻ കിട്ടി (എങ്കിൽ) മതിയാവോളം തിന്നുക
അതിതൃപ്തനായി അതിനെ ഛൎദ്ദിക്കാതിരിപ്പാന്തന്നേ.

17 തോഴന്റേ വീട്ടിൽ നിന്റേ കാലിനെ മതിയാക്കുക
അവൻ അതിതൃപ്തനായി നിന്നെ പകെക്കാതിരിപ്പാൻ തന്നേ.

18 മഴുവും വാളും കൂൎത്ത അമ്പും ആയതു
കൂട്ടുകാരന്റേ നേരേ കള്ളസാക്ഷി പറയുന്ന ആൾ.

19 പുഴുത്ത പല്ലും ആടുന്ന കാലും ആയത്
ഞെരുക്കത്തിൻ നാളിൽ തോല്പിക്കുന്നവനെ ആശ്രയം.

20 നീഹാരനാളിൽ വസ്ത്രം കളഞ്ഞവനും ക്ഷാരത്തിൻ മേൽ കാടിയും ആയതു
വിഷണ്ണഹൃദയത്തിന്നു പാട്ടുകൾ പാടുന്നവൻ.

21 നിന്റേ പകയനു വിശന്നാൽ അപ്പം ഭക്ഷിപ്പിക്ക,
ദാഹിച്ചാൽ അവനെ വെള്ളം കുടിപ്പിക്ക;

22 കാരണം അവന്റേ തലമേൽ നീ തീക്കനൽ കൂട്ടുന്നു
യഹോവ നിണക്കു പകരം ചെയ്യും.

23 മഴയെ പേറുന്നതു വടക്കൻ കാറ്റു,
മുഷിഞ്ഞ മുഖങ്ങളെ ഒളിനാവു.

24 വഴക്കുകാരത്തിയുള്ള കൂട്ടുവീട്ടിലും നല്ലതു
മേല്പുരക്കോണിൽ വസിക്ക (൨൧, ൯).

25 തളൎന്ന ദേഹിക്കു തണുത്ത വെള്ളം
അകന്ന ദിക്കിൽനിന്നു നല്ല കേൾ്വി.

26 കലങ്ങിയ ഉറവും പൊട്ടക്കിണറും ആയത്
നീതിമാൻ ദുഷ്ടന്റേ മുമ്പിൽ കുഴഞ്ഞു പോകുന്നതു.

27 തേൻ ഏറേ തിന്നുന്നതു നന്നല്ല
കനത്തവ ശോധന ചെയ്യുന്നതത്രേ തേജസ്സ്.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/326&oldid=190012" എന്ന താളിൽനിന്ന് ശേഖരിച്ചത്