താൾ:GaXXXIV5 1.pdf/325

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൨൫. Proverbs, XXV. 315

33 (൬, ൧൦s) ഇനിയും കുറേ ഉറക്കം കുറേ തുയിൽ
കുറേ കൈ കെട്ടി ശയിക്ക!

34 എന്നിട്ടു നിന്റേ ദാരിദ്ര്യം മെല്ലേ നടക്കയും [(എന്നത്രേ).
പലിശക്കാരനെ പോലേ ഓരോ കുറച്ചലും നിന്നോട് എത്തുകയും ചെയ്യും

ശലോമോന്റേ സദൃശങ്ങൾ.

(അ. ൨൫— ൨൯).

൨൫. അദ്ധ്യായം.

1 യഹൂദാരാജാവായ ഹിജക്കീയ്യാവിന്റേ ആളുകൾ
പകൎത്തെഴുതിയ ഇവയും ശലോമോന്റേ സദൃശങ്ങൾ.

2 കാൎയ്യത്തെ മറെക്കുന്നത് ദൈവത്തിന്റേ തേജസ്സ്
കാൎയ്യത്തെ ആരായ്ക രാജാക്കളുടേ തേജസ്സ്.

3 ഉയരംകൊണ്ടു വാനങ്ങളും ആഴംകൊണ്ടു ഭൂമിയും
രാജാക്കളുടേ ഹൃദയവും ആരാഞ്ഞു കൂടാ.

4 വെള്ളിയിൽനിന്നു കറ നീക്കിട്ടു
തട്ടാന് ഉരു സാധിച്ചു,

5 രാജാവിൻ മുമ്പിൽനിന്നു ദുഷ്ടനെ നീക്കീട്ടു
അവന്റേ സിംഹാസനം സ്ഥിരമാം.

6 രാജാവിൻ മുമ്പിൽനിന്നു പ്രഭാവം നടിക്കൊല്ല
മഹത്തുക്കളുടേ സ്ഥാനത്തും നിൽക്കൊല്ല;

7 നിന്റേ കണ്ണുകൾ കണ്ടു ഉദാരനു മുമ്പോകേ
നിന്നെ താഴ്ത്തി വെക്കുന്നതിനെക്കാൾ
ഇങ്ങോട്ടു കരേറി വാ എന്നു നിന്നോടു പറഞ്ഞാൽ ഏറ നല്ലതല്ലോ.

8 വ്യവഹാരത്തിന്നു വിരഞ്ഞു പുറപ്പെടരുതു
അല്ലെങ്കിൽ കൂട്ടുകാരൻ നിണക്കു ലജ്ജ വരുത്തുമ്പോൾ
ഒടുവിൽ നീ എന്തെങ്കിലും ചെയ്തു പോകുമല്ലോ;

9 കൂട്ടുകാരനോടു നിന്റേ വ്യവഹാരം വ്യവഹരിക്ക എങ്കിലും
മറേറവന്റേ രഹസ്യം വെളിപ്പെടുത്തല്ലേ;

10 അല്ലാഞ്ഞാൽ കേൾ്ക്കുന്നവൻ നിന്നെ മാനം കെടുക്കയും
നിന്റേ ദുഷ്കീൎത്തി മാറായ്കയും ആം.

11 വെള്ളിത്താലങ്ങളിൽ പൊൻ നാരങ്ങകളായതു
തരത്തിൽ ചൊല്ലിയ വാക്കു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/325&oldid=190010" എന്ന താളിൽനിന്ന് ശേഖരിച്ചത്