താൾ:GaXXXIV5 1.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

314 Proverbs, XXIV. സദൃശങ്ങൾ ൨൪.

18 അല്ലെങ്കിൽ യഹോവ കാണ്കയും അവന്റേ കണ്ണുകൾ്ക്ക് ആകാ എന്നു തോ
അവനിൽനിന്നു സ്വകോപത്തെ തിരിക്കയും ചെയ്യും. [ന്നുകയും

19 ദുഷ്കൎമ്മികളിൽ ക്രോധിക്കൊല്ല (സങ്കീ. ൩൭, ൧)
ദുഷ്ടന്മാരിൽ അസൂയ ഭാവിക്കൊല്ല (൧).

20 ആകാത്തവനു പിങ്കാലം ഇല്ല
ദുഷ്ടന്മാരുടേ വിളക്കു കെടും (൧൩, ൯).

21 എന്മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക,
മറുക്കുന്നവരോട് ഇടപെടൊല്ല.

22 കാരണം അവരുടേ ആപത്തു പെട്ടന്ന് ഉദിക്കും
ഇരുവൎക്കുമുള്ള അധഃപതനം ആൎക്കറിയാം?

23 ഇവയും ജ്ഞാനികളുടേവ.
(൨൩— ൩൪).

ന്യായവിസ്താരത്തിൽ മുഖം നോക്കുന്നതു നന്നല്ല;

24 ദുഷ്ടനോടു നീ നീതിമാൻ എന്നു പറയുന്നവനെ
വംശങ്ങൾ ശപിക്കും കുലങ്ങൾ പ്രാവിക്കളയും;

25 ശിക്ഷിക്കുന്നവൎക്കു സുഖം ഉണ്ടാം
ഉത്തമ അനുഗ്രഹം അവരുടേ മേൽ വരും.

26 സരിയായ ഉത്തരങ്ങളെ അരുളുന്നവൻ
അധരങ്ങളെ ചുംബിക്കും (പോലേ).

27 വെളിയേ നിന്റേ പ്രവൃത്തിയെ അനുഷ്ഠിക്ക
വയലിൽ അതിനെ സാധിച്ചു കൊൾ്ക
ശേഷം നിന്റേ ഭവനവും പണിതു കൊള്ളാം.

28 ക്രട്ടുകാരനിൽ വൃഥാസാക്ഷിയാകരുത്
നിന്റേ അധരങ്ങളെക്കൊണ്ടു പക്ഷേ വഞ്ചിക്കയോ?

29 അവൻ എനിക്കു ചെയ്തതിന്ന് ഒത്തവണ്ണം ഞാൻ അവനെ ചെയ്യും
ആയാളുടേ ക്രിയെക്കു പ്രതിക്രിയ നടത്തും എന്നു പറയല്ലേ (൨൦, ൨൨).

30 മടിയന്റേ വയലിലും
ബുദ്ധിക്കുറവുള്ള മനുഷ്യന്റേ പറമ്പിലും ഞാൻ കടന്നു;

31 അതാ മുച്ചൂടും തൂവ കയറീട്ടും
ഈങ്ങ കെട്ടി മൂടിയിട്ടും
അതിൻ കന്മതിൽ ഇടിഞ്ഞിട്ടും,

32 ഞാൻ നോക്കി മനസ്സിലാക്കി
കണ്ടു ശിക്ഷ പഠിച്ചിതു:

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/324&oldid=190008" എന്ന താളിൽനിന്ന് ശേഖരിച്ചത്