താൾ:GaXXXIV5 1.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൨൪. Proverbs, XXIV. 313

3 ജ്ഞാനത്താലേ ഭവനം പണിയപ്പെടൂ
വിവേകത്താലേ സ്ഥിരമാവു;

4 അറിവിനാലേ അകങ്ങളിൽ നിറവു വിലയേറിയതും
മനോഹരവും ആയ ധനം ഒക്കവേ.

5 ജ്ഞാനമുള്ള പുരുഷൻ ഊക്കും
അറിവുള്ള ആൾ ഉരത്ത ബലവും പൂണ്ടിരിക്കും.

6 കാരണം നയസാമൎത്ഥ്യത്താൽ നീ പോർ നടത്തിക്കൊൾ്കയും
മന്ത്രികൾ പെരുകുന്നതിൽ രക്ഷ ഉണ്ടാകയും (൧൧, ൧൪) ചെയ്യും.

7 ജ്ഞാനം എന്നത് ഭോഷന് അത്യുന്നതം
(നഗര) വാതുക്കൽ അവൻ വായ് മിണ്ടാതു.

8 തിന്മ ചെയ്വാൻ നണ്ണിക്കൊള്ളുന്നവനെ
ദുശ്ചിന്തക്കാരൻ എന്നു വിളിക്കും.

9 പാപമായതു ഭോഷത്വത്തിന്റേ ചിന്തയത്രേ
മനുഷ്യൎക്കു വെറുപ്പായതു പരിഹാസി.

10 ഞെരുക്കത്തിൻ നാളിൽ നീ ശിഥിലനായി കാണിച്ചു എങ്കിൽ
നിന്റേ ഊക്കു ചുരുങ്ങി.

11 മരണത്തിലേക്കു കൊണ്ടുപോകുന്നവരെയും
കുലനിലത്തേക്ക് ആടി നടക്കുന്നവരെയും ഉദ്ധരിക്ക, അല്ലയോ തടുത്താ

12 ഇതാ ഞങ്ങൾ അറിഞ്ഞിട്ടില്ല എന്നു നീ പറയുന്നു എങ്കിൽ [ലും!
ഹൃദയങ്ങളെ തുക്കിനോക്കുന്നവൻ (൨൧, ൨) വിവേചിക്കയില്ലയോ,
നിന്റേ ദേഹിയെ സൂക്ഷിക്കുന്നവൻ അറിയായ്കയോ?
അവൻ മനുഷ്യനു തൻ ക്രിയെക്കു തക്ക പകരം ചെയ്യും.

13 എന്മകനേ, നല്ലതെന്നിട്ടു തേനും
അണ്ണാക്കിൽ മധുരിച്ചിട്ടു തേങ്കട്ടയും തിന്നുക;

14 അതേ പ്രകാരം നിൻ ദേഹിക്കു ജ്ഞാനം എന്നറിക,
അതിനെ കണ്ടെത്തി എങ്കിൽ പിൻകാലം ഉണ്ടു
നിന്റേ പ്രത്യാശ അററുപോകയും ഇല്ല (൨൩, ൧൮).

15 ഹേ ദുഷ്ടനേ, നീതിമാന്റേ പാൎപ്പിന്നു പതിയിരിക്കൊല്ല
അവന്റേ ശയ്യയെ പാഴാക്കൊല്ല;

16 കാരണം നീതിമാൻ ഏഴുരു വീണാലും എഴുനീല്ക്കും
ദുഷ്ടന്മാർ ദുൎഗ്ഗതി വന്നാൽ ഇടറി പോകും.

17 നിന്റേ ശത്രു വീഴ്കയിൽ സന്തോഷിക്കായ്ക
അവൻ ഇടറുകയിൽ നിന്റേ ഹൃദയം ആനന്ദിക്കായ്ക,

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/323&oldid=190006" എന്ന താളിൽനിന്ന് ശേഖരിച്ചത്