താൾ:GaXXXIV5 1.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22 Job, XIII. ഇയ്യോബ് ൧൩. അ.

<lg n="14"> എൻ മാംസത്തെ എൻ പല്ലുകളാൽ (പിടിച്ചു) വഹിക്കുന്നതും
എൻ പ്രാണനെ ഈ കൈയിൽ വെക്കുന്നതും എന്തിന്നു!</lg>

<lg n="15">കണ്ടാലും അവൻ എന്നെ കൊല്ലും, ഞാൻ ഒന്നിന്നും പ്രതീക്ഷിക്കുന്നില്ല,
അവന്റെ സമക്ഷത്ത് എൻ വഴികളെ മാത്രം തെളിയിക്കും.</lg>

<lg n="16"> ബാഹ്യൻ അവന്മുമ്പിൽ ചെല്ലുകയില്ല,
എന്നതും കൂടേ എനിക്കു രക്ഷയായ്തീരും.</lg>

<lg n="17"> എൻ മൊഴിയെ കേട്ടു കേട്ടു കൊൾ്വിൻ,
എൻ ഉക്തി അങ്ങേ ചെവികളിൽ (കടക്ക)!</lg>

<lg n="18"> അല്ലയോ ന്യായ (വിസ്താര)ത്തിന്ന് ഇതാ ഞാൻ ഒരുങ്ങി വന്നു,
ഞാൻ നീതിമാനായി തെളിയും എന്നറിയുന്നു.</lg>

<lg n="19"> എന്നോടു വ്യവഹരിപ്പത് ആർ?
(ഉണ്ടെങ്കിൽ, ഞാൻ ഇപ്പോൾ അടങ്ങി വീൎപ്പു മുട്ടി പോകും.</lg>

<lg n="20"> രണ്ടു മാത്രം എന്നോട്ട് ചെയ്യൊല്ല!
എന്നാൽ തിരുമുമ്പിൽനിന്നു ഞാൻ ഒളിച്ചു കൊൾ്കയില്ല.</lg>

<lg n="21"> എന്മേൽനിന്നു തൃക്കൈയെ നീക്കുക!
നിന്റെ ഭീഷണി എന്നെ അരട്ടാതേ പോകയും ആവു (൯, ൩൪)!</lg>

<lg n="22"> പിന്നേ വിളിക്ക, ഞാൻ ഉത്തരം ചൊല്ലും;
അല്ല ഞാൻ പറയാം, നീ പ്രതിവാദിച്ചാലും.</lg>

൧൪. അദ്ധ്യായം.

ഇയ്യോബ് ദൈവത്തോടു വാദിക്കയിൽ, (൧൩, ൨൩) തന്നിൽ കാട്ടിയ നി
ഷ്ഠൂരത്തെയും (൧൪, ൧) മനുഷ്യരുടെ നിസ്സാര താഴ്ചയെയും ചൊല്ലി സങ്കട
പ്പെട്ടു, (൧൩) മരണത്തിൽ പിന്നേ ഓർ ആശ്വാസമോ എഴുനീല്പോ ആഗ്രഹി
ച്ചതു.

<lg n="13, 23 ">എനിക്ക് എത്ര അകൃത്യങ്ങളും പാപങ്ങളും (കണ്ടു)?
എൻ ദ്രോഹത്തെയും പാപത്തെയും എന്നെ അറിയിക്ക!</lg>

<lg n="24"> തിരുമുഖത്തെ മറെച്ചു,
എന്നെ നിണക്കു ശത്രു എന്നെണ്ണുവാൻ എന്തു?</lg>

<lg n="25"> ആട്ടിയ ഇലയെ നടുക്കുവാനും
ഉണങ്ങിയ താളടിയെ പിന്തുടരുവാനും എന്തു?</lg>

<lg n="26"> (ഇത്ര) കൈപ്പുള്ള വിധിയെ എന്റെ നേരേ എഴുതി,
ബാല്യത്തിലേ കുറ്റങ്ങളെ എന്നെ അനുഭവിപ്പിച്ചു.</lg>

<lg n="27"> എൻ കാലുകളെ തോളത്തിൽ ഇട്ടു,</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/32&oldid=189439" എന്ന താളിൽനിന്ന് ശേഖരിച്ചത്