താൾ:GaXXXIV5 1.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സദൃശങ്ങൾ ൧൯. Proverbs, XIX. 303

3 മനുഷ്യന്റേ മൂഢത അവന്റേ വഴിയെ വഴുതിക്കും
എന്നിട്ട് അവന്റേ ഹൃദയം യഹോവയോടു ചൊടിക്കും.

4 സമ്പത്തു വളരേ ചങ്ങാതികളെ ചേൎക്കും
എളിയവൻ തന്റേ ചങ്ങാതിയോടും വേറാകും.

5 കള്ളസാക്ഷി നിൎദ്ദോഷൻ എന്നു വരികയില്ല
കപടങ്ങൾ ഊതുന്നവൻ ഒഴിഞ്ഞു പോകയും ഇല്ല.

6 തമ്പുരാന്റേ മുഖത്തെ അനേകർ തഴുകും
സമ്മാനക്കാരന് എല്ലാവനും ചങ്ങാതി.

7 ദരിദ്രന്റേ സഹോദരർ ഒക്കയും അവനു പകയർ
അവന്റേ ചേൎച്ചക്കാർ അവനോട് അകലുവതു പിന്നേയോ!
അവൻ മൊഴികളെ പിന്തുടൎന്നാലും അവർ ഇല്ല.

8 ബുദ്ധി സമ്പാദിക്കുന്നവൻ തൻ ദേഹിയെ സ്നേഹിക്കുന്നു
വിവേകത്തെ കാക്കുന്നവൻ നന്മ കാണും.

9 കള്ളസാക്ഷി നിൎദ്ദോഷൻ എന്നു വരികയില്ല
കപടങ്ങൾ ഊതുന്നവൻ കെടും (൫).

10 മൂഢനു രമ്യത പൊരുന്നുന്നതല്ല
പ്രഭുക്കളെ ഭരിക്കുന്നതു ദാസനു പിന്നേയോ.

11 മനുഷ്യന്റേ ബോധം അവന്റേ ക്ഷാന്തിയെ ദീൎഘമാക്കുന്നു
ദ്രോഹത്തെ ശിക്ഷിയാതേ വിടുന്നത് അവന് അലങ്കാരം.

12 കോളരി അലറുമ്പോലേ രാജാവിന്റേ ഇൎഷ്യ
പുല്ലിന്മേലേ മഞ്ഞു പോലേ അവന്റേ പ്രസാദം.

13 മൂഢപുത്രൻ തൻ അപ്പനു കിണ്ടങ്ങളത്രേ
ഭാൎയ്യയുടേ വഴക്കുകൾ നിരന്തരധാര.

14 വീടും വസ്തുവും അപ്പന്മാർ വിട്ട അവകാശം,
ബോധമുള്ള ഭാൎയ്യയോ യഹോവയിങ്കന്നു.

15 ആലസ്യം സുഷുപ്തിയെ ഇറക്കും
മടിവുള്ള ദേഹി വിശക്കും.

16 കല്പനയെ കാക്കുന്നവൻ സ്വദേഹിയെ കാക്കുന്നു (൧൬, ൧൭)
തൻ വഴികളെ ശ്രദ്ധിക്കാത്തവൻ കൊല്ലപ്പെടും.

17 എളിയവനെ കനിഞ്ഞുകൊള്ളുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു
അവന്റേ ഉപകാരത്തിന്ന് താൻ പകരം ചെയ്യും.

18 പ്രത്യാശയുള്ളന്നും നിൻ മകനെ ശിക്ഷിക്ക
അവനെ കൊല്ലുവാൻ ഭാവിച്ചു പോകല്ല താനും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/313&oldid=189985" എന്ന താളിൽനിന്ന് ശേഖരിച്ചത്