താൾ:GaXXXIV5 1.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇയ്യോബ് ൧൩. അ. Job, XIII. 21

<lg n="22"> ആഴ മറഞ്ഞവ ഇരുളിൽനിന്നു വെളിപ്പെടുത്തി,
മരണനിഴലും വെളിച്ചത്തേക്കു പുറപ്പെടുവിക്കയും,</lg>

<lg n="23"> ജാതികളെ വളൎത്തിട്ടു കെടുക്കയും,
ജാതികളെ പരപ്പിച്ചിട്ടു യാത്രയാക്കുകയും ചെയ്യുന്നവൻ.</lg>

<lg n="24"> ദേശജനത്തിലേ തലവന്മാരോടു അവൻ ധൈൎയ്യം അകറ്റി
വഴിയില്ലാത്ത ശൂന്യത്തിൽ ഉഴലുമാറാക്കും.</lg>

<lg n="25"> അവിടേ വെളിച്ചം എന്നിയേ അവർ ഇരിട്ടത്തു തപ്പി വലയും,
മത്തനെ പോലേ അവരെ ഉഴലിക്കുന്നു.</lg>

<lg n="13, 1 ">ഇവ എല്ലാം ഇതാ എൻ കണ്ണു കണ്ടു,
എൻ ചെവി കേട്ടു വിവേചിച്ചു വന്നു.</lg>

<lg n="2">നിങ്ങൾ അറിയും പോലേ ഞാനും അറിയുന്നു,
നിങ്ങളോടു ഞാൻ തോല്ക്കുന്നവനല്ല (൧൨, ൩).</lg>

<lg n="3"> അതേ സൎവ്വശക്തനോടു ഞാൻ സംസാരിച്ചു,
ദേവനോടു വാദിപ്പാൻ ആഗ്രഹിക്കുന്നു.</lg>

<lg n="4"> നിങ്ങളോ സാക്ഷാൽ, ഭോഷ്കു സങ്കല്പിക്കുന്നവർ,
എല്ലാവരും വൃഥാവൈദ്യരത്രേ.</lg>

<lg n="5"> നിങ്ങൾ അശേഷം മിണ്ടാതിരുന്നാൽ കൊള്ളാം,
അതു നിങ്ങൾ്ക്കു ജ്ഞാനം എന്നു വരും.</lg>

<lg n="6">എന്നിട്ട് എന്റെ വാദം കേൾ്പിൻ!
എൻ അധരങ്ങളുടെ തൎക്കങ്ങളെ കൂട്ടാക്കുവിൻ!</lg>

<lg n="7"> ദേവനു വേണ്ടി നിങ്ങൾ അക്രമം ഉരെക്കയോ,
അവനു വേണ്ടി കപടം ചൊല്കയോ?</lg>

<lg n="8"> അവന്റെ മുഖപക്ഷം എടുക്കയോ,
ദേവനു വേണ്ടി വ്യവഹരിക്കയോ?</lg>

<lg n="9"> അവൻ നിങ്ങളെ ആരാഞ്ഞാൽ കൊള്ളാമോ?
മൎത്യനെ തോല്പിക്കുമ്പോലേ നിങ്ങൾ അവനെ തോല്പിക്കുമോ?</lg>

<lg n="10"> രഹസ്യത്തിൽ നിങ്ങൾ മുഖപക്ഷം എടുത്താൽ
അവൻ കടുമയോടേ നിങ്ങളെ ശാസിക്കും.</lg>

<lg n="11"> അവന്റെ ഉന്നതി നിങ്ങളെ അരട്ടുകയും
അവന്റെ പേടി നിങ്ങളുടെ മേൽ വീഴുകയും ഇല്ലയോ?</lg>

<lg n="12"> നിങ്ങളുടെ സ്മൃതിഭാഷിതങ്ങൾ ഭസ്മസദൃശങ്ങളും,
നിങ്ങടെ വാടികൾ മൺവാടികളും (ആയി ചമയും).</lg>

<lg n="13"> എന്നെ വിട്ടു മിണ്ടായ്‌വിൻ ഞാൻ പറയട്ടേ!
പിന്നേ എന്മേൽ വരുന്നതു വരട്ടേ!</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/31&oldid=189438" എന്ന താളിൽനിന്ന് ശേഖരിച്ചത്